M B Rajesh | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മന്ത്രി എം ബി രാജേഷ് രാജ്ഭവനിലെത്തി; ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനെന്ന് വിശദീകരണം
Sep 21, 2022, 18:47 IST
തിരുവനന്തപുരം: (www.kvartha.com) സര്‍കാരുമായി നിരന്തരം പോരടിച്ചുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മന്ത്രി എം ബി രാജേഷ് രാജ്ഭവനിലെത്തി. എന്നാല്‍ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് വിശദീകരണം. ഒക്ടോബര്‍ രണ്ടിനാണ് സംസ്ഥാന തലത്തില്‍ ലഹരി വിരുദ്ധ പ്രചാരണ പരിപാടി നടത്താന്‍ സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സര്‍കാരിന്റെ സുപ്രധാന പരിപാടിയായതുകൊണ്ടാണ് എക്സൈസ് മന്ത്രി എന്ന നിലയില്‍ എം ബി രാജേഷ് രാജ്ഭവനിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ചീഫ് സെക്രടറി വി പി ജോയിയും മന്ത്രിക്കൊപ്പം ഗവര്‍ണറെ കാണാനെത്തിയിരുന്നു. ഗവര്‍ണര്‍ ബുധനാഴ്ച ഡെല്‍ഹിക്കു പോയാല്‍ ഒക്ടോബര്‍ മൂന്നിനു മാത്രമേ തിരിച്ചെത്തുകയുള്ളൂ. നിലവില്‍ അഞ്ചു ബിലു(Bill) കളില്‍ മാത്രമാണ് ഒപ്പിട്ടിരിക്കുന്നത്. ആറ് ബിലുകളിലാണ് ഒപ്പിടാനുള്ളത്.
ലോകായുക്ത നിയമ ഭേദഗതി ബിലിലും സര്‍വകലാശാല നിയമഭേദഗതിയിലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ബിലുകളില്‍ ഒപ്പിടില്ലെന്ന് അറിയിച്ചെങ്കിലും ബാക്കിയുള്ള നാല് ബിലുകളില്‍ എപ്പോള്‍ ഒപ്പിടുമെന്നതില്‍ വ്യക്തതയില്ല. ബിലുകള്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രടറിയുടെ അഭിപ്രായവും ഗവര്‍ണറെ അറിയിക്കാനുള്ള സാധ്യതയുണ്ട്.
വകുപ്പ് മന്ത്രിമാരോ സെക്രടറിമാരോ നേരിട്ട് വരണമെന്ന ആവശ്യമായിരുന്നു ഗവര്‍ണര്‍ നേരത്തെ മുന്നോട്ട്വെച്ചിരുന്നത്. പിന്നീട് ചില വകുപ്പ് സെക്രടറിമാര്‍ ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ബിലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത്.
രാവിലെ വിഴിഞ്ഞം തുറമുഖ സമരത്തിനു നേതൃത്വം നല്‍കുന്ന ലതീന്‍ സഭാ നേതൃത്വവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുറമുഖ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ലതീന്‍ രൂപത വികാരി ജെനറല്‍ ഫാ.യൂജിന്‍ പെരേര മാധ്യമങ്ങളോടു പറഞ്ഞു.
Keywords: Govt to persuade Governor; M B Rajesh met at Raj Bhavan, Thiruvananthapuram, News, Politics, Governor, Meeting, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.