SWISS-TOWER 24/07/2023

ലഹരി വസ്തുക്കള്‍: സര്‍ക്കാര്‍ കര്‍ശന നിലപാടിലേക്ക്

 


ADVERTISEMENT

ലഹരി വസ്തുക്കള്‍: സര്‍ക്കാര്‍ കര്‍ശന നിലപാടിലേക്ക്
കൊച്ചി: വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിന് പകരം 400 മീറ്റര്‍ ചുറ്റളവില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശ നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. നിരോധന ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് സമീപം 100 മീറ്റര്‍ ചുറ്റളവില്‍ തന്നെ ഇപ്പോള്‍ ലഹരി വസ്തുക്കളുടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഭൂരിഭാഗവും സ്‌കൂള്‍ കുട്ടികള്‍ തന്നെയാണ് ഉപഭോക്താക്കളും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നതിനാലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ നടപ്പിലാക്കാന്‍ കഴിയാതെ പോയതും അതുകൊണ്ടുതന്നെയാണ്. സര്‍ക്കാര്‍ ദൂരപരിധി 400 മീറ്ററാക്കി നിയമം കര്‍ശനമായി പാലിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ലഹരി വസ്തുക്കള്‍ എന്ന് പറയുമ്പോള്‍ പാന്‍മസാല ഇതില്‍പ്പെടും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് ചുമതല. സെക്രട്ടറി ആവശ്യപ്പെടുന്ന പക്ഷം പോലീസ് സഹായത്തോടെ നിരോധനം നടപ്പിലാക്കും. 

വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്നാണ് 2004 സെപ്തംബറില്‍ പുറത്തിറക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇത് 400 മീറ്ററക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മുഴുവന്‍ വിദ്യാഭ്യാസ സ്ഥപങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. നിയമം നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും പോലീസും തയ്യാറാകുമ്പോള്‍ അധ്യാപകരുടെയും, അധ്യാപക-രക്ഷാകര്‍ത്യ സംഘടനകളുടെയും സഹായം തേടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. 

Keywords: Pan-masala-sale, school, Student, Kerala


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia