High Court | സര്‍കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധം, ശമ്പളത്തിന് അര്‍ഹതയില്ലെന്നും ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) പണിമുടക്കുന്ന സര്‍കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശിച്ച് ഹൈകോടതി. പണിമുടക്ക് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുമെന്നും വിലയിരുത്തി.
Aster mims 04/11/2022

High Court | സര്‍കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധം, ശമ്പളത്തിന് അര്‍ഹതയില്ലെന്നും ഹൈകോടതി

ഹൈകോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. കഴിഞ്ഞ വര്‍ഷം സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡന്‍ നായര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തല്‍.

പണിമുടക്കുന്നവര്‍ക്കു സര്‍കാര്‍ ഖജനാവില്‍ നിന്നു ശമ്പളം നല്‍കുന്നതു ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സര്‍വീസ് ചട്ടം റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമ വിരുദ്ധമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്കിയ ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ചതിനെ നേരത്തെയും കോടതി വിമര്‍ശിച്ചിരുന്നു.

Keywords: Govt Servants Can't Participate In Any Strike, Kochi, News, High Court of Kerala, Criticism, Salary, Government-employees, Strike, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia