സര്‍ക്കാര്‍ മരുന്ന് ഉല്‍പാദന കേന്ദ്രം തുട­ങ്ങുന്നു

 


സര്‍ക്കാര്‍ മരുന്ന് ഉല്‍പാദന കേന്ദ്രം തുട­ങ്ങുന്നു
കൊച്ചി: മരു­ന്നു­കള്‍ക്ക് വില വര്‍ദ്ധി­പ്പി­ച്ച­തോടെ വര്‍­ധി­ച്ച ചി­കി­ത്സാ­ ചെ­ല­വ് കു­റ­യ്­ക്കാ­നാ­യി പൊ­തു­മേ­ഖ­ല­യില്‍ മ­രു­ന്നു­ത്­പാ­ദ­ന­കേ­ന്ദ്രം തു­ട­ങ്ങാന്‍ സര്‍­ക്കാര്‍ ആ­ലോ­ചി­ച്ചു­വ­രി­ക­യാ­ണെ­ന്ന് ആ­രോ­ഗ്യ­മ­ന്ത്രി വി.­­­എ­സ്. ശി­വ­കു­മാര്‍. കൊ­ച്ചി­ ലേ മെ­റി­ഡി­യ­നില്‍ എ­മര്‍­ജി­ങ് കേ­ര­ള­യോ­ട­നു­ബ­ന്ധി­ച്ച് കേ­ര­ള­ത്തി­ന്റെ ആ­രോ­ഗ്യ­മേ­ഖ­ല­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് ന­ട­ന്ന യോ­ഗ­ത്തിലാണ് മന്ത്രി ഇക്കാര്യം അറി­യി­ച്ച­ത്.

കേ­ര­ള­ത്തി­ലെ ആ­രോ­ഗ്യ­മേ­ഖ­ല ന­വീ­ക­രി­ക്കാന്‍ ആ­ഗോ­ള­നി­ക്ഷേ­പ­ക­രു­ടെ എ­ല്ലാ­വി­ധ സ­ഹ­ക­ര­ണ­വും പി­ന്തു­ണ­യും മന്ത്രി സ്വാഗതം ചെയ്തു. ആ­രോ­ഗ്യ­മേ­ഖ­ല­യില്‍ കൂ­ടു­തല്‍ വി­ദ­ഗ്­ധ­രു­ടെ എ­ണ്ണം അ­നി­വാ­ര്യ­മാ­ണ്.

മെ­ഡി­ക്കല്‍­- പാ­രാ­മെ­ഡി­ക്കല്‍ മേ­ഖ­ല­യില്‍ ധാ­രാ­ളം പേ­രെ പ­രിശീലി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ആ­ധു­നി­ക­സാ­ങ്കേതികവി­ദ്യ­യി­ല്‍ അ­ധി­ഷ്ഠി­ത­മാ­യ പ­രി­ശീ­ല­ന­വും  പ­രിശീല­ക­രു­മാ­ണ് ഇ­ന്നാ­വ­ശ്യം. അ­തി­നാല്‍ മെ­ഡി­ക്കല്‍ ഗ­വേ­ഷ­ണം, അ­ക്കാ­ദ­മി­ക­സ­ഹ­ക­ര­ണം, ടെ­ലി മെ­ഡി­സിന്‍, നൈ­പു­ണ്യ­വി­ക­സ­നം എ­ന്നീ മേ­ഖ­ല­ക­ളി­ലു­ള്ള നി­ക്ഷേ­പ­സ­ഹ­ക­ര­ണ­ത്തെ സ്വാ­ഗ­തം ചെ­യ്യു­ന്നതായും മ­ന്ത്രി പ­റ­ഞ്ഞു.­­

ഇ­ന്ത്യ­യി­ലെ മ­റ്റു സം­സ്ഥാ­ന­ങ്ങ­ളില്‍ നി­ന്നു വ്യ­ത്യ­സ്­ത­മാ­യി കേ­ര­ള­ത്തില്‍ ആ­യുര്‍­വേ­­ദ­ത്തി­ന് അ­ന­ന്ത­സാ­ധ്യ­ത­യാ­ണു­ള്ള­ത്. അ­നു­യോ­ജ്യ­മാ­യ കാ­ലാ­വ­സ്ഥ, സ്വാ­ഭാ­വി­ക­വ­ന­ങ്ങ­ളു­ടെ സാ­ന്നി­ധ്യം തു­ട­ങ്ങി­യ­വ ആ­യുര്‍­വേ­ദ­ചി­കി­ത്സ­യ്­ക്ക് അ­നു­കൂ­ല­ഘ­ട­ക­ങ്ങ­ളാ­ണ്. ഈ മേ­ഖ­ല­യില്‍ കൂ­ടു­തല്‍ നി­ക്ഷേ­പ­ങ്ങള്‍ വ­ന്നാല്‍ ആ­യുര്‍­വേ­ദ­രം­ഗ­ത്ത് ന­മ്മു­ടെ സംസ്ഥാന­ത്തെ ലോ­ക­ശ്ര­ദ്ധ­യി­ലെ­ത്തി­ക്കാന്‍ സാ­ധി­ക്കും. മെ­ഡി­ക്കല്‍ ടൂ­റി­സം രം­ഗ­ത്ത് കേ­ര­ളം വ­ള­രെ വേ­ഗ­ത്തില്‍ വ­ള­രു­ക­യാ­ണ്. 30 ശ­ത­മാ­ന­മാ­ണ് ന­മ്മു­ടെ വ­ളര്‍­ച്ചാ­നി­ര­ക്ക്. കു­റ­ഞ്ഞ ചെ­ല­വ്, ആ­ധു­നി­ക­സാ­ങ്കേ­തി­ക­വി­ദ്യ­യു­ടെ ല­ഭ്യ­ത, അ­ന്താ­രാ­ഷ്­ട്ര­നി­ല­വാ­ര­ത്തി­ലു­ള്ള ചി­കി­ത്സ,­ വേ­ഗ­ത്തി­ലു­ള്ള ചി­കി­ത്സ എ­ന്നി­വ­യാ­ണ് ഇ­തി­നു കാ­ര­ണം.

ഈ മേ­ഖ­ല­യും നി­ക്ഷേ­പ­ക­രെ ആ­കര്‍­ഷി­ക്കാന്‍ പ­ര്യാ­പ്­ത­മാ­ണ്.­­ കേ­ര­ള­ത്തില്‍ ആ­രോ­ഗ്യ­മേ­ഖ­ല­യില്‍ പു­തി­യ സം­രം­ഭ­ങ്ങള്‍ തു­ട­ങ്ങു­ന്ന­തി­നും മ­തി­യാ­യ അ­ടി­സ്ഥാ­ന­സൗ­ക­ര്യ­ങ്ങള്‍ ഒ­രു­ക്കു­ന്ന­തി­നും ഒ­രു ലൈ­ഫ് സ­യന്‍­സ് പാര്‍­ക്കും ഹെല്‍­ത്ത് സ­യന്‍­സ് പാര്‍­ക്കും സ്ഥാ­പി­ക്കാന്‍ ഉ­ദ്ദേ­ശി­ക്കു­ന്നതായും മന്ത്രി പറ­ഞ്ഞു.

Keywords: Medicines, Kerala, Malayalam News, Government, Minister V.S Shivakumar, Kvartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia