Pension installments | തിരഞ്ഞെടുപ്പിന് മുന്‍പേ 2 ഗഡു ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം; തീരുമാനം പ്രതിപക്ഷം പ്രചരണമായുധമാക്കിയാല്‍ തിരിച്ചടി ഭയന്ന്

 


/ നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA)
മാസങ്ങള്‍ കുടിശികയായ വിവിധ ക്ഷേമപെന്‍ഷനുകളില്‍ ആദ്യ രണ്ടുഗഡു ഉടന്‍ വിതരണം ചെയ്യാനൊരുങ്ങി പിണറായി സര്‍ക്കാര്‍. പെന്‍ഷന്‍ മുടക്കം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുമുമ്പ് രണ്ടുഗഡു പെന്‍ഷനെങ്കിലും കൊടുത്ത് ജനവികാരം തണുപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏഴുമാസത്തെ വിവിധ സാമൂഹികക്ഷേമ പെന്‍ഷനുകളാണ് മുടങ്ങിക്കിടക്കുന്നത്. ഇത് പ്രതിപക്ഷം പ്രചാരണായുധമാക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.
  
Pension installments | തിരഞ്ഞെടുപ്പിന് മുന്‍പേ 2 ഗഡു ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം; തീരുമാനം പ്രതിപക്ഷം പ്രചരണമായുധമാക്കിയാല്‍ തിരിച്ചടി ഭയന്ന്

കേന്ദ്രം കഴിഞ്ഞ ദിവസം 4000 കോടി രൂപ അനുവദിച്ച പശ്ചാത്തലത്തില്‍ അതില്‍നിന്ന് ഒരുഭാഗം പെന്‍ഷനുവേണ്ടി മാറ്റാനാണ് തീരുമാനം. രണ്ടോ മൂന്നോ ദിവസത്തിനകം ആദ്യ ഗഡു പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുമെന്നറിയുന്നു. 58 ലക്ഷം ക്ഷേമ പെന്‍ഷന്‍കാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്ക് ഓഗസ്റ്റിലെ പെന്‍ഷന്‍ ഡിസംബറില്‍ കൊടുത്തു. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള പെന്‍ഷന്‍ കൊടുക്കാനുണ്ട്. 9,600 രൂപവീതമാണ് ഓരോരുത്തര്‍ക്കും കുടിശിക. 4,000 കോടിയിലേറെ രൂപ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണം. നടപ്പുവര്‍ഷം പൊതുവിപണിയില്‍ നിന്ന് 28,000 കോടിയോളം രൂപയാണ് കടമെടുക്കാമായിരുന്നത്. ഇതുമുഴുവന്‍ സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു.

കേന്ദ്രം നല്‍കിയ 4000 കോടിയില്‍ ഒരു ഭാഗം പെന്‍ഷനു മാറ്റിവച്ചാലും രണ്ടു ഗഡുവിനുള്ള കാശ് തികയില്ല. അതിനാല്‍ ബാക്കി തുകയ്ക്ക് സഹകരണ ബാങ്കുകളെ ആശ്രയിക്കാനാണ് ധനവകുപ്പ് നീക്കം. എന്നാല്‍, വായപയുടെ പലിശയില്‍ തീരുമാനമാകാത്തത് പ്രതിസന്ധിയാണ്. 9.75 ശതമാനം പലിശയെങ്കിലും വേണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടത്. പരമാവധി 8.75 ശതമാനം തരാമെന്നാണ് ധനവകുപ്പിന്റെ നിലപാട്.

ഒമ്പത് ശതമാനം പലിശയ്ക്ക് വായ്പ നല്‍കാന്‍ സഹകരണ ബാങ്ക് തയാറാവുമെന്നറിയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വിമര്‍ശം ക്ഷേമ പെന്‍ഷന്റെ പേരിലാവുമെന്നത് സിപിഎമ്മിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് ഏതുവിധേനെയും രണ്ടു ഗഡു പെന്‍ഷനെങ്കിലും ഉടന്‍ കൊടുത്തുതീര്‍ക്കണമെന്ന് പാര്‍ട്ടി സര്‍ക്കാരിനോട് കര്‍ശനമായി ആവശ്യപ്പെട്ടത്. ഈ സമയത്ത് പെന്‍ഷന്‍ വിതരണം ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്നും പിണറായി സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്.
  
Pension installments | തിരഞ്ഞെടുപ്പിന് മുന്‍പേ 2 ഗഡു ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം; തീരുമാനം പ്രതിപക്ഷം പ്രചരണമായുധമാക്കിയാല്‍ തിരിച്ചടി ഭയന്ന്

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Govt moves to distribute welfare pension in 2 installments before elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia