Govt Job | ഇടുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാചറുടെ മകള്‍ക്ക് സര്‍കാര്‍ ജോലി നല്‍കുമെന്ന് വനംമന്ത്രി
Jan 31, 2023, 17:34 IST
തിരുവനന്തപുരം: (www.kvartha.com) ഇടുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാചറുടെ മകള്‍ക്ക് സര്‍കാര്‍ ജോലി നല്‍കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഇടുക്കി കാട്ടാന ആക്രമണത്തില്‍ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ഈ മാസം 25 ന് രാവിലെ ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലിറങ്ങിയ പത്തിലധികം കാട്ടാനകളെ ഓടിക്കാന്‍ എത്തിയപ്പോഴാണ് അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചത്.
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ആവശ്യമെങ്കില്‍ മയക്കുവെടി ഉപയോഗിക്കുമെന്നും വനംമന്ത്രി പറഞ്ഞു. നിരീക്ഷിച്ച ശേഷമാകും തുടര്‍നടപടിയെന്നും മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടില്‍ നിന്നും ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ സംഘം ഇടുക്കിയിലെത്തും. ദേവികുളം റേഞ്ച് ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. സുരക്ഷയൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കണമെന്നും വനംമന്ത്രി പറഞ്ഞു.
റേഞ്ച് ഓഫീസര്‍ തിരിച്ചെടുത്ത സംഭവത്തില്‍ മന്ത്രി വിശദീകരണം നല്‍കി. സസ്‌പെന്‍ഷന് കാലയളവുണ്ട്. വെറുതെ ഇരിക്കുന്നയാള്‍ക്ക് ശമ്പളം നല്കുകയല്ലെയെന്നും മന്ത്രി പറഞ്ഞു.
Keywords: News,Kerala,State,Thiruvananthapuram,Daughter,Job,Government,Top-Headlines,Latest-News,Wild Elephants,Elephant attack,Elephant,Minister, Govt job for forest watcher's daughter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.