മുഴുവന്‍ തൊഴിലാളികളുടേയും മിനിമം കൂലി 500 രൂപയാക്കും: തൊഴില്‍ മന്ത്രി

 


ADVERTISEMENT

കല്‍പ്പറ്റ: (www.kvartha.com 31.05.2016) സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളുടെയും മിനിമം കൂലി 500 രൂപയാക്കുമെന്ന് എക്‌സൈസ് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍. കല്‍പ്പറ്റയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടനപത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും. കൂലി വര്‍ധിപ്പിക്കാനുള്ള നടപടികള്‍
സര്‍ക്കാര്‍തലത്തില്‍ സ്വീകരിച്ചുവരികയാണ്. വയനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
മുഴുവന്‍ തൊഴിലാളികളുടേയും മിനിമം കൂലി 500 രൂപയാക്കും: തൊഴില്‍ മന്ത്രി

Keywords:  Wayanadu, Minister, Kerala, Government, Hospital, Treatment, T.P.Ramakrishnan, Doctors. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia