സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചകളില്‍ സൈകിളില്‍ ജോലിക്കെത്തണം; ഒരു ഇടവേളയ്ക്ക് ശേഷം പുതിയ സര്‍കുലറുമായി ലക്ഷദ്വീപ് ഭരണകൂടം

 


കൊച്ചി: (www.kvartha.com 06.04.2022) സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചകളില്‍ സൈകിളില്‍ ജോലിക്കെത്തണമെന്ന സര്‍കുലറുമായി ലക്ഷദ്വീപ് ഭരണകൂടം. ഈ ദിവസങ്ങളില്‍ മോടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമുണ്ട്. 

ബുധനാഴ്ച സൈകിള്‍ ഡേ ആയിരിക്കുമെന്നും സര്‍കുലറില്‍ പറയുന്നു. ലക്ഷദ്വീപ് മലിനീകരണ നിയന്ത്രണ കമിറ്റി യോഗത്തിലാണ് പുതിയ തീരുമാനം. ഏപ്രില്‍ ആറു മുതല്‍ നിയമം നിലവില്‍ വന്നതായും സര്‍കുലറില്‍ വ്യക്തമാക്കുന്നു.

സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചകളില്‍ സൈകിളില്‍ ജോലിക്കെത്തണം; ഒരു ഇടവേളയ്ക്ക് ശേഷം പുതിയ സര്‍കുലറുമായി ലക്ഷദ്വീപ് ഭരണകൂടം

അതേസമയം സര്‍കുലറിനെതിരെ പരിഹാസവുമായി ലക്ഷദ്വീപ് സ്വദേശിനിയായ സിനിമ പ്രവര്‍ത്തക ആഇശ സുല്‍ത്വാന സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. പെട്രോളിനും ഡീസലിനും വില കൂടിയ സാഹചര്യത്തില്‍ ഇതൊരു ശീലമാക്കുന്നതാണ് നല്ലതെന്ന് അവര്‍ പറഞ്ഞു.

ഇവരിത് എങ്ങോട്ടാണെന്ന് മാത്രം ചോദിക്കരുതെന്നും അവര്‍ നമ്മളെ 50 വര്‍ഷം പിന്നിലേക്ക് എത്തിച്ചെന്നല്ലേയുള്ളൂവെന്നും ആഇശ കൂട്ടിച്ചേര്‍ത്തു. ഏഴ് കപ്പലുണ്ടായിരുന്നത് രണ്ടാക്കി വെട്ടിക്കുറച്ചതും നമ്മള്‍ പിന്നിട്ട വഴികള്‍ ഓര്‍മിപ്പിക്കാനാണ്. അല്ലെങ്കില്‍ കടലിന് മുകളിലൂടെ കപ്പല്‍ നിരന്തരം ഓടി കടല്‍ നശിച്ചുപോകുമെന്ന് ഓര്‍ത്തിട്ടാകും. പാവം പ്രകൃതിസ്‌നേഹികളായ അവരെ വെറുതെ സംശയിച്ചെന്നും ആഇശ പരിഹസിക്കുന്നു.

Keywords: Govt employees asked to use bicycles for office on Wednesdays in Lakshadweep, Kochi, News, Vehicles, Cycle, Government-employees, Criticism, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia