2 ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന സര്‍കാര്‍ മെഡികല്‍ കോളജിലെ ഡോക്ടര്‍ 2000 രൂപ കൈക്കൂലി വാങ്ങി; പിന്നാലെ സൂപ്രണ്ടിന് പരാതി പോയി, ഇതോടെ പരാതിക്കാരനെ വിളിച്ച് കാലില്‍ തൊട്ട് മാപ്പ് പറയാമെന്ന് വാവിട്ട് പറഞ്ഞെങ്കിലും ആ പരിപ്പും വെന്തില്ല; ഇരുവരും തമ്മിലുള്ള ശബ്ദ സന്ദേശം വൈറല്‍

 


കോഴിക്കോട്: (www.kvartha.com 22.09.2021) രണ്ടുലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന സര്‍കാര്‍ മെഡികല്‍ കോളജിലെ ഡോക്ടര്‍ 2000 രൂപ കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷനില്‍. കോഴിക്കോട് മെഡികല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്ത്രീരോഗവിഭാഗം (മൂന്ന്) യൂനിറ്റ് ചീഫ് പ്രൊഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

2 ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന സര്‍കാര്‍ മെഡികല്‍ കോളജിലെ ഡോക്ടര്‍ 2000 രൂപ കൈക്കൂലി വാങ്ങി; പിന്നാലെ സൂപ്രണ്ടിന് പരാതി പോയി, ഇതോടെ പരാതിക്കാരനെ വിളിച്ച് കാലില്‍ തൊട്ട് മാപ്പ് പറയാമെന്ന് വാവിട്ട് പറഞ്ഞെങ്കിലും ആ പരിപ്പും വെന്തില്ല; ഇരുവരും തമ്മിലുള്ള ശബ്ദ സന്ദേശം വൈറല്‍

കഴിഞ്ഞയാഴ്ചയാണ് സസ്പെന്‍ഷന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ഭാര്യയുടെ ശസ്ത്രക്രിയക്കെത്തിയ കൂലിപ്പണിക്കാരനായ യുവാവിനോടായിരുന്നു ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
പിന്നാലെ യുവാവ് ഡോക്ടര്‍കെതിരെ ഐ എം സി എച് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ഇതോടെ സസ്‌പെന്‍ഷന്‍ ഉറപ്പാണെന്നറിഞ്ഞ ഡോക്ടര്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ ഫോണില്‍ വിളിച്ചു. ഈ സംഭാഷണം യുവാവ് റെകോര്‍ഡ് ചെയ്യുകയും ചെയ്തു.

പരാതി പിന്‍വലിക്കണമെന്നും കാല്‍ തൊട്ട് മാപ്പു പറയാമെന്നുമായിരുന്നു ഡോക്ടര്‍ യുവാവിനോട് പറഞ്ഞത്. 'ഞാന്‍ കൂലിപ്പണിക്കാരനാണെങ്കിലും എന്റെ കാലില്‍ തൊടാനുള്ള ഒരു യോഗ്യതയും ഇപ്പോള്‍ നിങ്ങള്‍ക്കില്ലെന്നായിരുന്നു' ഇതിന് യുവാവ് നല്‍കിയ മറുപടി.

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്നര മിനിറ്റിലേറെ നേരമാണ് ഡോക്ടര്‍ യുവാവിനോട് സംസാരിച്ചത്. എന്നാല്‍ വായിലെ വെള്ളം വറ്റിയതല്ലാതെ ഫലമുണ്ടായില്ല. പണ്ട് കൈക്കൂലിക്കാരനായ ഡോക്ടറെ മെഡികെല്‍ കോളജില്‍ ചെരിപ്പുമാലയണിയിച്ച സംഭവം ഉണ്ടായിരുന്നുവെന്നും ഇന്നങ്ങനെ ചെയ്താല്‍ ഞങ്ങളെ ക്രിമിനല്‍ കേസില്‍പെടുത്തുമെന്ന് യുവാവ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

ഇരുവരും തമ്മിലുള്ള ഈ സംഭാഷണം കൈക്കൂലി കേസില്‍ കൂടുതല്‍ തെളിവാകുകയും ചെയ്തു. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ എങ്ങനെയോ എത്തുകയും അത് വൈറലാവുകയും ചെയ്തിരുന്നു.

ഡോക്ടര്‍ യുവാവിനെ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശവും മെഡികല്‍ കോളജ് പ്രിന്‍സിപെല്‍ പ്രാഥമികാന്വേഷണ റിപോര്‍ടിനൊപ്പം ആരോഗ്യവകുപ്പിന് അയച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്.

Keywords:  Govt doctor suspended for taking bribe, Kozhikode, News, Bribe Scam, Suspension, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia