അസിസ്റ്റന്റ് ഗ്രേഡ് നിയമന തട്ടിപ്പ്: കേരള സര്‍വകലാശാല വിസിയേയും പ്രോ. വിസിയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി

 


തിരുവനന്തപുരം: (www.kvartha.com 11.11.2014) കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വൈസ് ചാന്‍സലറെയും പ്രോ വൈസ് ചാലന്‍സലറെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

നിയമനം നടന്ന കാലത്ത് വി.സിയായിരുന്ന ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍, പി.വി.സിയായിരുന്ന ഡോ. വി. ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ നടപടി. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. അതേസമയം മുന്‍ വി.സിയെയും പ്രോ വി.സിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്ന് ഗവര്‍ണര്‍ പി.സദാശിവം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയത്.

വി.സിയെയും പ്രോ വി.സിയെയും കൂടാതെ അന്നത്തെ  സര്‍വകലാശാലാ രജിസ്ട്രാറും  പിന്നീട് എസ്.സി.ഇ.ആര്‍.ടി ഡയറക്ടറുമായ കെ.എ. ഹാഷിം, മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്,എം.പി. റസ്സല്‍, കെ.എ. ആന്‍ഡ്രു എന്നിവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ആദ്യ മൂന്ന് പേരും സി.പി.എം നേതാക്കളാണ്.

2008 മെയ് മാസത്തില്‍ കേരള സര്‍വകലാശാലയില്‍ നാല്പതിനായിരത്തോളം പേര്‍ എഴുതിയ അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചശേഷം റാങ്ക്പട്ടിക അട്ടിമറിച്ച് രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടുപ്പക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കി എന്നാണ് കേസ്. എഴുത്തുപരീക്ഷയുടെ മാര്‍ക്ക് നൂറില്‍ നിന്ന് 75 ആക്കിയശേഷം ഇന്റര്‍വ്യൂവിന് കൂടുതല്‍ മാര്‍ക്ക് നല്‍കി പ്രസ്തുത ഉദ്യോഗസ്ഥരെ തിരുകി കയറ്റുകയായിരുന്നു. സംഭവം ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.

അസിസ്റ്റന്റ് നിയമന കേസ് പരിഗണിച്ച രണ്ട് ലോകായുക്ത ജസ്റ്റിസുമാരും കേസിലെ ഗൂഢാലോചനയും റാങ്ക് പട്ടിക അട്ടിമറിക്കലും ക്രൈംബ്രാഞ്ചിനെ കൊണ്ട്  അന്വേഷിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷനും ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നു.  ലോകായുക്ത വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നില്ല.

അസിസ്റ്റന്റ് ഗ്രേഡ് നിയമന  തട്ടിപ്പ്: കേരള സര്‍വകലാശാല വിസിയേയും പ്രോ. വിസിയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thiruvananthapuram, Governor, Crime Branch, High Court of Kerala, Examination, Appeal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia