Marriage | കല്യാണം മുടക്കികള്‍ ജാഗ്രതൈ; കായികമായും കര്‍ശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പോസ്റ്റര്‍ സ്ഥാപിച്ച് ഗോവിന്ദപുരം പ്രദേശവാസികള്‍; ഒരുങ്ങി പുറപ്പെട്ട് പൊലീസും
Sep 5, 2022, 17:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) വരുന്ന ആലോചനകളെല്ലാം മുടങ്ങിപ്പോകുന്ന സാഹചര്യത്തില്‍ കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പുമായി ബോര്‍ഡ് സ്ഥാപിച്ചിരിക്കയാണ് കോഴിക്കോട് നഗരത്തിന് സമീപത്തുള്ള ഗോവിന്ദപുരം നിവാസികള്‍.
കല്യാണം മുടക്കികള്‍ ജാഗ്രതൈ. നിങ്ങളെ കായികമായും കര്‍ശനമായും നേരിടുമെന്ന മുന്നറിയിപ്പാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. പ്രദേശത്തെ വിവാഹങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും നിരന്തരം മുടക്കുന്നതില്‍ രോഷം കൊണ്ടാണ് നാട്ടുകാരായ യുവാക്കള്‍ സംഘടിച്ചതെന്നാണ് പറയുന്നത്.
പോസ്റ്ററിലെ മുന്നറിയിപ്പ് തന്നെ ഇങ്ങനെയാണ് :- 'കല്യാണം മുടക്കികളായ' കളുടെ ശ്രദ്ധയ്ക്ക് . നാട്ടിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കും. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും, തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓര്‍ക്കുക. എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് 'ഗോവിന്ദപുരം ചുണക്കുട്ടികള്‍ ' എന്ന പേരിലാണ്. ഇത്തരം ബോര്‍ഡ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെ ക്രമസമാധാന പ്രശ്‌നത്തിന് വഴിയൊരുക്കുമെന്ന സാധ്യത മുന്നില്‍ കണ്ട് വിവാഹം മുടക്കികളെക്കുറിച്ച് പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
മുന്‍ കാലങ്ങളില്‍ പല ചെറിയ അങ്ങാടികളിലും വിവാഹമുടക്കികള്‍ക്കെതിരെ യുവാക്കള്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പതിവായിരുന്നു. ഒരു വ്യക്തിയെ കുറിച്ച് വ്യക്തമായി അന്വേഷിക്കാന്‍ ഇന്ന് പല മാര്‍ഗങ്ങളുണ്ടെങ്കിലും നഗര പ്രദേശത്ത് പോലും വിവാഹ മുടക്കികള്‍ ഇപ്പോഴും വിലസുന്നതായാണ് ഗോവിന്ദപുരത്തെ ബോര്‍ഡ് സൂചിപ്പിക്കുന്നത്.
വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുന്‍പ് വിവാഹ മുടക്കികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് വിവാഹ മുടക്കികള്‍ക്ക് കല്യാണം മുടക്കാന്‍ പല കാരണങ്ങളുണ്ടെന്നാണ് പറയുന്നത്.
Keywords: Govindapuram native flex board against hooligans who broke marriages, Kozhikode, News, Warning, Poster, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

