Governor's New Benz | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാറായി; 85.11 ലക്ഷം രൂപയുടെ ബെന്‍സ് രാജ് ഭവനിലെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ബെന്‍സ് കാര്‍ രാജ് ഭവനിലെത്തി. ഔദ്യോഗിക വാഹനം ഗവര്‍ണര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. 85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനത്തിനായി ചിലവാക്കാന്‍ സര്‍കാര്‍ അനുവദിച്ചത്. 
Aster mims 04/11/2022

Governor's New Benz | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാറായി; 85.11 ലക്ഷം രൂപയുടെ ബെന്‍സ് രാജ് ഭവനിലെത്തി




മുന്‍ ഗവര്‍ണറുടെ കാലത്താണ് പുതിയ വാഹനത്തിനായി രാജ്ഭവന്‍ സര്‍കാരിന് കത്ത് നല്‍കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ബെന്‍സ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മൂന്നു ഗവര്‍ണര്‍മാര്‍ വാഹനം ഉപയോഗിച്ചു. 

കേന്ദ്ര നിര്‍ദേശം അനുസരിച്ച് വിവിഐപി പ്രോടോകോള്‍ പ്രകാരം അഞ്ച് വര്‍ഷം കഴിയുമ്പോഴോ ഒരുലക്ഷം കിലോമീറ്റര്‍ കഴിയുമ്പോഴോ വാഹനം മാറ്റണം. നിലവില്‍ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടിയിരുന്നു. പി സദാശിവം ഗവര്‍ണറായിരിക്കുമ്പോള്‍ തന്നെ കാര്‍ ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. ഇക്കാര്യം പരിശോധിച്ചശേഷമാണ് സര്‍കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് ഗവര്‍ണര്‍ക്ക് പുതിയ വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്.

Keywords:  News,Kerala,State,Thiruvananthapuram,Governor,Government,Car,Vehicles,Trending,Top-Headlines, Governor's new official car reached at Raj Bhavan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia