SWISS-TOWER 24/07/2023

Resigns | ഗവര്‍ണറുടെ നിയമോപദേശകനും സ്റ്റാന്‍ഡിങ് കൗണ്‍സിലും രാജിവച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ഹൈകോടതിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി ഹാജരാകുന്ന സ്റ്റാന്‍ഡിങ് കൗണ്‍സിലും നിയമോപദേശകനും രാജിവച്ചു. അഡ്വ. ജെയ്ജു ബാബുവും അഡ്വ. എം യു വിജയലക്ഷ്മിയുമാണ് രാജിവച്ചത്. ഇരുവരും രാജിക്കത്ത് ഗവര്‍ണര്‍ക്കു കൈമാറിയത്.

ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. 2009 മുതല്‍ ഗവര്‍ണര്‍ക്കും ചാന്‍സലര്‍ക്കും വേണ്ടി ഹൈകോടതിയില്‍ ഹാജരാകുന്നത് ഇദ്ദേഹമാണ്. രാജിയിലേക്ക് നയിച്ച സംഭവമെന്താണെന്ന് ഇരുവരും വിശദീകരിച്ചിട്ടില്ല. അതേസമയം, രാജിയുടെ കാരണം താങ്കള്‍ക്കും വ്യക്തമാണല്ലോ എന്ന് ജെയ്ജു ബാബു ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Aster mims 04/11/2022

Resigns | ഗവര്‍ണറുടെ നിയമോപദേശകനും സ്റ്റാന്‍ഡിങ് കൗണ്‍സിലും രാജിവച്ചു

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഗവര്‍ണര്‍ നോടിസ് നല്‍കിയത് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ഇരുവരുടേയും രാജി. ഹര്‍ജിയില്‍ കോടതിയുടെ തീര്‍പ്പ് ഉണ്ടാകുന്നതു വരെ ചാന്‍സലര്‍ അന്തിമതീരുമാനം എടുക്കരുതെന്നു ഉത്തരവിട്ടിരുന്നു. ചാന്‍സലര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി 17ലേക്കു മാറ്റി.

Keywords: Governor's counsel at HC and legal adviser resigns, Kochi, News, Politics, Governor, Resignation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia