Criticism | ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കമാണ് അദ്ദേഹം നടപ്പാക്കുന്നതെന്നും സീതാറാം യെചൂരി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി. തെരഞ്ഞെടുക്കപ്പെട്ട സര്‍കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ കേന്ദ്ര സര്‍കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് യെചൂരി കുറ്റപ്പെടുത്തി.
Aster mims 04/11/2022

Criticism | ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കമാണ് അദ്ദേഹം നടപ്പാക്കുന്നതെന്നും സീതാറാം യെചൂരി

വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
         
Criticism | ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കമാണ് അദ്ദേഹം നടപ്പാക്കുന്നതെന്നും സീതാറാം യെചൂരി

തെരഞ്ഞെടുക്കപ്പെട്ട സര്‍കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ മാത്രമുള്ള സാഹചര്യമല്ല. തമിഴ്‌നാട്ടിലും ബംഗാളിലും ഇതേ സാഹചര്യമാണ്. നേരത്തെ മഹാരാഷ്ട്രയിലും സമാന സാഹചര്യമായിരുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍പെട്ട വിഷയമാണ്. അതില്‍ എന്ത് നിയമമുണ്ടാക്കണമെങ്കിലും സംസ്ഥാനങ്ങളുമായി ചര്‍ച ചെയ്താണ് തീരുമാനിക്കേണ്ടത്. അത് പാര്‍ലമെന്റ് അംഗീകരിച്ചതാണെന്നും യെചൂരി പറഞ്ഞു.

30 വര്‍ഷവുമായി ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധമുണ്ട്. എന്നാല്‍ വ്യക്തിപരമായല്ല, നയപരമായ വിയോജിപ്പാണ് ഗവര്‍ണറുമായുള്ളത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉന്നതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നോട്ട് പോയി. അതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇടതുപക്ഷ സര്‍കാരാണ്. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടത്തെ അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമം. യുജിസി നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണമാണ് നടപ്പാക്കുന്നതെന്നും യെചൂരി പറഞ്ഞു.

Keywords: Governors are implementing Centre's agenda: Yechury, Thiruvananthapuram, News, Politics, Controversy, Criticism, Sitharam Yechoori, Governor, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia