Landslide | ഗവർണർമാരുടെ സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് പ്രത്യേകം സൂചിപ്പിച്ചതായി ആരിഫ് മുഹമ്മദ് ഖാൻ; സഹായം ഉറപ്പാക്കുമെന്ന് വാഗ്ദാനം
തിരുവനന്തപുരം: (KVARTHA) ഗവർണർമാരുടെ സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് പ്രത്യേകം സൂചിപ്പിച്ചതായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
പത്ത് മിനിട്ട് നീണ്ട തന്റെ പ്രസംഗത്തിൽ ആറ് മിനിട്ടും വയനാട് ദുരന്തവും അവിടത്തെ ജനങ്ങളുടെ ദുരിതങ്ങളും ചർച്ച ചെയ്തുവെന്ന് ഗവർണർ പറഞ്ഞു.
വയനാടിന് കൂടുതൽ സഹായം എത്തിക്കുന്നതിനായി താൻ ശ്രമിക്കുമെന്നും, താൻ പോകുന്ന എല്ലാ ഇടങ്ങളിലും വയനാടിനെ സഹായിക്കാൻ ആവശ്യപ്പെടുമെന്നും ഗവർണർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ (CMDRF) പ്രചാരണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഇപ്പോൾ പ്രധാനം വയനാടിന് സഹായം എത്തിക്കുകയാണെന്നും ഗവർണർ പറഞ്ഞു. സിഎംഡിആർഎഫ് വഴിയോ, ജില്ലാ ഭരണകൂടം വഴിയോ സഹായം എത്തിക്കുന്നത് പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.