New year gift | പിണക്കമൊന്നുമില്ല; കശ്മീരി ബ്രെഡ്, കുങ്കുമം ചേര്‍ത്ത കാവാ തേയില, പുതുവത്സരത്തില്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ സ്നേഹസമ്മാനം
Jan 6, 2023, 11:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനു പുതുവത്സര സമ്മാനമായി ക്ലിഫ് ഹൗസിലേക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊടുത്തയച്ചത് കശ്മീരില്‍ നിന്നുള്ള വിശേഷവസ്തുക്കള്‍. കശ്മീരി ബ്രെഡ്, കുങ്കുമം ചേര്‍ത്ത കാവാ തേയില എന്നിവയാണു സമ്മാനപ്പൊതിയിലുണ്ടായിരുന്നത്.
മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെയാണ് രാജ്ഭവനിലെ ജീവനക്കാരന് വഴി ഗവര്‍ണര്‍ സമ്മാനം എത്തിച്ചത്. സമ്മാനം കൊടുത്തയയ്ക്കുന്ന കാര്യമാണു സത്യപ്രതിജ്ഞാചടങ്ങിനുശേഷം വേദിയില്‍വച്ചു ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു സംസാരിച്ചതെന്നാണു രാജ്ഭവന് അനൗദ്യോഗികമായി അറിയിച്ചത്. പുതുവത്സരദിനത്തില്‍ ഗവര്‍ണര്‍ കശ്മീരിലായിരുന്നു.
സമ്മാനങ്ങള്‍ നല്കാന് തല്പരനായ ആരിഫ് മുഹമ്മദ് ഖാന് ക്ലിഫ്ഹൗസിലേക്കു സമ്മാനങ്ങള്‍ കൊടുത്തയയ്ക്കുന്നത് ഇത് ആദ്യമല്ല. നേരത്തെ കോവിഡ് സമയത്ത് യുപിയിലെ സ്വന്തം നാട്ടില്‍ നിന്നെത്തിച്ച മാമ്പഴം സമ്മാനിച്ചിരുന്നു. വലിയ പെട്ടികളില്‍ എത്തിച്ച മാമ്പഴം സഞ്ചികളിലാക്കിയാണു കൊടുത്തയച്ചത്.
മുഖ്യമന്ത്രിക്കു മാത്രമല്ല, പല മന്ത്രിമാര്‍ക്കും മറ്റു പ്രധാന പദവികളിലുള്ളവര്‍ക്കും ഗവര്‍ണറുടെ സ്നേഹസമ്മാനം സഞ്ചികളിലെത്തി. പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയപ്പെട്ടവര്‍ക്കു കേക് കൊടുത്തയയ്ക്കുന്നതും ആരിഫ് മുഹമ്മദ് ഖാന്റെ രീതിയാണ്.
Keywords: Governor sends new year gift to chief minister, Thiruvananthapuram, News, Politics, Governor, Chief Minister, New Year, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.