കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് ഗവര്‍ണര്‍; ബുധനാഴ്ചത്തെ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചു

 


തിരുവനന്തപുരം: (www.kvartha.com 22.12.2020) കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചൊവ്വാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. അടിയന്തര സാഹചര്യമില്ലെന്ന് അറിയിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കൃഷി നിയമ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളാനായിരുന്നു ഒരു മണിക്കൂര്‍ നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേര്‍ന്നു ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കിയിരുന്നു. 
കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് ഗവര്‍ണര്‍; ബുധനാഴ്ചത്തെ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചു

കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോട്ടിനിട്ടു തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു. കൃഷി മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു നിയമ ഭേദഗതികള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാരിന് നീക്കമുണ്ട്.

Keywords:  Governor says special assembly cannot be convened against agricultural law; Permission denied for Wednesday's assembly session, Thiruvananthapuram,News,Politics,Assembly,Governor,Meeting,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia