No isuues | മുഖ്യമന്ത്രിയുമായി പ്രശ്‌നങ്ങളൊന്നുമില്ല, താന്‍ ചെയ്യുന്നത് നിയമപരമായ കാര്യങ്ങള്‍; ക്രിസ്മസ്-പുതുവത്സര വിരുന്നിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഗവര്‍ണര്‍
Jan 5, 2024, 11:34 IST
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമപരമായ കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും അവരാണ് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാത്തതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഗവര്‍ണര്‍ അറിയിച്ചു. ക്ഷണക്കത്ത് രാജ്ഭവനിലുണ്ട്. ആര്‍ക്കും പോയി നോക്കാവുന്നതാണ്. എന്നാല്‍ താന്‍ എന്തുകൊണ്ടാണ് വിരുന്നില്‍ പങ്കെടുക്കാതിരുന്നതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിയോടും കാര്യങ്ങള്‍ ചോദിക്കണമെന്ന് ആവശ്യപ്പെട്ടു.
ബൃന്ദകാരാട്ടിന്റെ പ്രസ്താവന തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിലെങ്കിലും ബൃന്ദകാരാട്ട് മത്സരിച്ചിട്ടുണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു. ബി ജെ പി ടികറ്റില്‍ ഗവര്‍ണര്‍ കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് ബൃന്ദകാരാട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ലെന്നുള്ള റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഗവര്‍ണര്‍ എത്തുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോടോകോള്‍ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നതെന്നായിരുന്നു വിശദീകരണം. അതിനിടെയാണ് തന്നെ ക്ഷണിച്ചിരുന്നുവെന്ന കാര്യം ഗവര്‍ണര്‍ അറിയിക്കുന്നത്.
ഗവര്‍ണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല.

Keywords: Governor says No problems with CM, Thiruvananthapuram, News, Governor, Arif Mohammed Khan, Chief Minister, Controversy, Pinarayi Vijayan, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.