വിവാഹത്തിലെ ഡിമാൻഡുകളോട് നോ പറയാനുള്ള ധൈര്യം ആര്‍ജിക്കണമെന്ന് ഗവര്‍ണര്‍; മൂസക്കുട്ടിയുടെ കുടുംബത്തിന് സാന്ത്വനവുമായി ആരിഫ് മുഹമ്മദ് ഖാനെത്തി

 


മലപ്പുറം: (www.kvartha.com 08.10.2021) വിവാഹത്തിലെ ഡിമാൻഡുകളോട് നോ പറയാനുള്ള ധൈര്യം പെണ്‍കുട്ടികളും കുടുംബവും ഒരു പോലെ ആര്‍ജിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെയ്ത മമ്പാട് സ്വദേശി പന്തലിങ്ങല്‍ മൂസക്കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ശക്തമായ നിയമങ്ങളും അതു നടപ്പിലാക്കാനുള്ള നിയമപാലകരും ഇവിടെയുണ്ട്. നിയമത്തെക്കുറിച്ച് അവബോധമുണ്ടെങ്കിലും നമ്മുടെ മനോഭാവത്തിലാണ് മാറ്റമുണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മൂസക്കുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥയില്‍ അഗാധമായ ദുഃഖം ഉണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിവാഹത്തിലെ ഡിമാൻഡുകളോട് നോ പറയാനുള്ള ധൈര്യം ആര്‍ജിക്കണമെന്ന് ഗവര്‍ണര്‍; മൂസക്കുട്ടിയുടെ കുടുംബത്തിന് സാന്ത്വനവുമായി ആരിഫ് മുഹമ്മദ് ഖാനെത്തി

മൂസക്കുട്ടിയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ ഭാര്യയെയും മക്കളെയും സമാശ്വസിപ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. സെപ്തംബര്‍ 23നാണ് പന്തലിങ്ങല്‍ സ്വദേശി, ചങ്ങാരായി മൂസക്കുട്ടിയെ വീടിനടുത്ത റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരുമകന്‍ അബ്ദുൽ ഹമീദ് മകളെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചതായും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും വ്യക്തമാക്കിയുള്ള മൂസക്കുട്ടിയുടേതെന്ന് കരുതുന്ന വീഡിയോയും പൊലീസ് കണ്ടെത്തിയിരുന്നു.

മകളുടെ പരാതിയില്‍ ഭര്‍ത്താവ് അബ്ദുൽ ഹമീദിനെ നിലമ്പൂര്‍ പൊലീസ് കഴിഞ്ഞ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഹമീദ് റിമാന്റിലാണ്. മൂസക്കുട്ടി മരിക്കുമ്പോള്‍ നാല് ലക്ഷം രൂപ കടത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ ഗവര്‍ണറോട് പറഞ്ഞു. അക്കൗണ്ട് നമ്പര്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞതായും എന്താവശ്യത്തിനും രാജ്ഭവനുമായി ബന്ധപ്പെടണമെന്ന് അറിയിച്ചതായും കുടുംബാഗങ്ങള്‍ പറഞ്ഞു. ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന്‍, ഉന്നത റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ഗവര്‍ണറോടൊപ്പം ഉണ്ടായിരുന്നു.

Keywords:  Malappuram, News, Kerala, Marriage, Governor, Visit, Governor said that must have courage to say no to the demands of marriage.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia