Governor | മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാം, എന്നാല്‍ പാര്‍ടി കേഡര്‍മാരോട് മിണ്ടാന്‍ താത്പര്യമില്ല, ആശയവിനിമയം ആഗ്രഹിക്കുന്നവര്‍ക്ക് രാജ്ഭവന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും ഗവര്‍ണര്‍

 


തിരുവനന്തപുരം: (www.kvartha.com) മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാം, എന്നാല്‍ പാര്‍ടി കേഡര്‍മാരോട് സംസാരിക്കാന്‍ തനിക്കു താത്പര്യമില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 

സര്‍വകലാശാലകളിലെ വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വിഷയത്തില്‍ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ഗവര്‍ണറുടെ ഇത്തരത്തിലുള്ള മറുപടി.

Governor | മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാം, എന്നാല്‍ പാര്‍ടി കേഡര്‍മാരോട് മിണ്ടാന്‍ താത്പര്യമില്ല, ആശയവിനിമയം ആഗ്രഹിക്കുന്നവര്‍ക്ക് രാജ്ഭവന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും ഗവര്‍ണര്‍

നിങ്ങളില്‍ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ ആരാണെന്നും മാധ്യമപ്രവര്‍ത്തകരുടെ വേഷം കെട്ടിയ കേഡര്‍മാര്‍ ആരെന്നും തനിക്ക് അറിയാന്‍ കഴിയുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അത്തരക്കാര്‍ക്കു മറുപടിയില്ലെന്ന് തുറന്നടിച്ച ഗവര്‍ണര്‍ തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്ഭവന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും അത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരുമായി സംസാരിക്കുമെന്ന കാര്യം താന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതികരണം രാജ്ഭവന്‍ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ മലയാള മാധ്യമങ്ങളോട് ഗവര്‍ണര്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. രാജ്ഭവനില്‍ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തിനു പിന്നാലെയായിരുന്നു നേരത്തെ ഗവര്‍ണര്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ മാധ്യമവിരുദ്ധ നിലപാടിനോട് മാധ്യമപ്രവര്‍ത്തകര്‍ മൗനം പാലിക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പ്രധാന ആരോപണം.

പിണറായി പുറത്തുകടക്കാന്‍ പറഞ്ഞിട്ടും ഒന്നും പ്രതികരിക്കാതിരുന്ന മാധ്യമങ്ങള്‍ സ്വന്തം ആത്മാഭിമാനം പോലും പരിഗണിക്കുന്നില്ലെന്നും ഗവര്‍ണര്‍ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം ഹിന്ദി-ഇംഗ്ലീഷ് മാധ്യമങ്ങളെ പ്രത്യേകം കാണാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Keywords: Governor Arif Mohammad Khan about media, Thiruvananthapuram, News, Politics, Trending, Media, Governor, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia