SWISS-TOWER 24/07/2023

Independence Day | ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) 75-ാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. 

'ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കേണ്ടത് നമ്മുടെ കടമയാണ്.

Independence Day | ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരവോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ ' എന്ന് ഗവര്‍ണര്‍ ആശംസിച്ചു.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് നിയമസഭയില്‍ വിപുലമായ ആഘോഷമാണ് തിങ്കളാഴ്ച സംഘടിപ്പിക്കുന്നത്. രാവിലെ 9.00 മണിക്ക് നിയമസഭാങ്കണത്തില്‍ സ്പീകര്‍ എം ബി രാജേഷ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി ആര്‍ അംബേദ്കര്‍, കെ ആര്‍ നാരായണന്‍ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ ഹാരാര്‍പണവും പുഷ്പാര്‍ചനയും നടത്തും.

തുടര്‍ന്ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ സ്പീകര്‍, ഡെപ്യൂടി സ്പീകര്‍, നിയമസഭാ സെക്രടറി എന്നിവര്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടര്‍ന്ന് നിയമസഭ സെക്രടേറിയറ്റിലെ ജീവനക്കാരുടെ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനാലാപനവും സാംസ്‌കാരികപരിപാടികളും ഉണ്ടായിരിക്കും.

Keywords: Governor extends Independence Day wishes to all Keralites, Thiruvananthapuram, News, Governor, Independence-Day, Trending, Politics, Kerala.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia