Governor | തിരുവനന്തപുരം നഗരസഭയില്‍ നടന്ന ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം നഗരസഭയില്‍ നടന്ന ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍

ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്ഐ നേതാവുള്‍പ്പെട്ട പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. രേഖകള്‍ ചൊവ്വാഴ്ച ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ക്കു നല്‍കും.

Governor | തിരുവനന്തപുരം നഗരസഭയില്‍ നടന്ന ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍

പട്ടികജാതി വിഷയം എന്ന നിലയിലാണ് ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്. മുനിസിപല്‍ ചട്ടം പ്രകാരം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്കു പരിമിതികളുണ്ട്. എന്നാല്‍, ഭരണത്തലവന്‍ എന്ന നിലയില്‍ സര്‍കാര്‍ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്കു കഴിയും. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഗവര്‍ണര്‍ ഇടപെടുന്നത്.

വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി രണ്ട് ദിവസം മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഗവര്‍ണറെ രാജ്ഭവനില്‍ എത്തി കണ്ട 35 ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ക്കു നിവേദനം സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെട്ട കത്ത് വിവാദം, നഗരസഭയില്‍ നടന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ് എന്നിവ ചൂണ്ടി കാട്ടിയായിരുന്നു നിവേദനം.

നഗരസഭയിലെ ക്രമക്കേടുകള്‍ തിരുവനന്തപുരം നഗരസഭയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും സംസ്ഥാനത്തെ നഗരസഭകളിലെല്ലാം ഇത്തരത്തില്‍ വിവിധ അഴിമതികള്‍ നടക്കുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തില്‍ പറയുന്നു.

Keywords: Governor directed BJP councilors to collect information about allegations of irregularities in Thiruvananthapuram Municipal Corporation, Thiruvananthapuram, News, Politics, Trending, Corruption, Governor, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia