G Devarajan | ഗവര്‍ണര്‍ വൈസ്രോയിയെപ്പോലെ പെരുമാറുന്നു; മാധ്യമങ്ങള്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന് ജി ദേവരാജന്‍
Nov 7, 2022, 18:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) ഗവര്‍ണറുടെ ഔദ്യോഗിക വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും ചില മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി തികച്ചും ജനാധിപത്യ വിരുദ്ധവും അന്തഃസ്സാര ശൂന്യവുമാണെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍ അഭിപ്രായപ്പെട്ടു.
ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സര്‍കാരിനൊപ്പം നിന്ന് തെറ്റായ രീതിയില്‍ വൈസ് ചാന്‍സലര്‍ നിയമനങ്ങളൊക്കെ നടത്തിയശേഷം സുപ്രീംകോടതി എതിര്‍ത്തു പറഞ്ഞപ്പോള്‍ ചാടി പുറപ്പെട്ടത് സ്വന്തം തെറ്റുകള്‍ മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവര സാങ്കേതിക വിദ്യകള്‍ വികസിച്ചുകൊണ്ടിരിക്കുന്ന, സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായ, തല്‍സമയ വാര്‍ത്താ പ്രക്ഷേപണങ്ങള്‍ നിരന്തരം ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍ ചില മാധ്യമങ്ങള്‍ക്കുമാത്രം വിലക്കേര്‍പ്പെടുത്തുന്നത് ബാലിശവും പരിഹാസ്യവുമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റവുമാണ്. മാധ്യമങ്ങളോട് വിവേചനപരമായി പെരുമാറുന്ന ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്ക്കരിക്കാന്‍, മത്സരബുദ്ധി മാറ്റിവച്ച് മാധ്യമങ്ങള്‍ തയാറാകണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
Keywords: Governor behaves like a Viceroy; G Devarajan wants media to boycott Governor's press conferences, Kollam, News, Governor, Criticism, Controversy, Media, BJP, Kerala.
എന്നും മാധ്യമങ്ങളില്‍ ഇടം പിടിക്കാനായി പദവിക്കു നിരക്കാത്ത രീതിയില്‍ സംസാരിക്കുന്ന ഗവര്‍ണര്‍ കോളനിവാഴ്ചക്കാലത്തെ വൈസ്രോയിയെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷമാണ് ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തു ജനാധിപത്യത്തിനു നിരക്കാത്ത പരസ്യ നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സര്‍കാരിനൊപ്പം നിന്ന് തെറ്റായ രീതിയില്‍ വൈസ് ചാന്‍സലര്‍ നിയമനങ്ങളൊക്കെ നടത്തിയശേഷം സുപ്രീംകോടതി എതിര്‍ത്തു പറഞ്ഞപ്പോള്‍ ചാടി പുറപ്പെട്ടത് സ്വന്തം തെറ്റുകള്‍ മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവര സാങ്കേതിക വിദ്യകള്‍ വികസിച്ചുകൊണ്ടിരിക്കുന്ന, സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായ, തല്‍സമയ വാര്‍ത്താ പ്രക്ഷേപണങ്ങള്‍ നിരന്തരം ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍ ചില മാധ്യമങ്ങള്‍ക്കുമാത്രം വിലക്കേര്‍പ്പെടുത്തുന്നത് ബാലിശവും പരിഹാസ്യവുമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റവുമാണ്. മാധ്യമങ്ങളോട് വിവേചനപരമായി പെരുമാറുന്ന ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്ക്കരിക്കാന്‍, മത്സരബുദ്ധി മാറ്റിവച്ച് മാധ്യമങ്ങള്‍ തയാറാകണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
Keywords: Governor behaves like a Viceroy; G Devarajan wants media to boycott Governor's press conferences, Kollam, News, Governor, Criticism, Controversy, Media, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.