SWISS-TOWER 24/07/2023

താന്‍ ആരുടെയും റബ്ബര്‍ സ്റ്റാമ്പല്ല; സഭ ചേരുന്നതിന് മുമ്പ് തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് എന്തിന്? ഒപ്പുവെക്കണമെങ്കില്‍ വ്യക്തത വേണം; സര്‍ക്കാര്‍ നടത്തിയത് പ്രോട്ടോകോള്‍ ലംഘനം: സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.01.2020) സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. തദ്ദേശ വാര്‍ഡ് വിഭജന വിഷയത്തില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്. നിയമസഭ ചേരാനിരിക്കെ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് എന്തിനെന്ന് ചോദിച്ച ഗവര്‍ണര്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ സുപ്രീം കോടതിയെ സമീപിച്ചതിലൂടെ സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനമാണ് നടത്തിയതെന്നും കുറ്റപ്പെടുത്തി.

സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്, എന്നാല്‍ സംസ്ഥാനത്തിന്റെ ഭരണഘടനാ മേധാവിയായ തന്നെ ഇക്കാര്യം അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ ചോദിച്ചു. മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ ഈ വിവരം അറിഞ്ഞതെന്നും, നിയമത്തെ മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

 താന്‍ ആരുടെയും റബ്ബര്‍ സ്റ്റാമ്പല്ല; സഭ ചേരുന്നതിന് മുമ്പ് തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് എന്തിന്? ഒപ്പുവെക്കണമെങ്കില്‍ വ്യക്തത വേണം; സര്‍ക്കാര്‍ നടത്തിയത് പ്രോട്ടോകോള്‍ ലംഘനം: സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണറുടെ വാക്കുകള്‍-

'എനിക്ക് ആരോടും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ല. ചില ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. ഞാന്‍ അടക്കം ആരും നിയമത്തിന് അതീതരല്ല. തങ്ങള്‍ നിയമത്തിന് മുകളിലാണെന്ന് ആരുതന്നെ ചിന്തിക്കാനും പാടില്ല. അക്കാര്യം ഉറപ്പു വരുത്തേണ്ട ബാധ്യത എനിക്കുണ്ട്.

എന്നാല്‍ ഇവിടെ ചിലര്‍ അങ്ങനെയല്ല. നിയമം എല്ലാവരും പാലിക്കപ്പെടേണ്ടതായിട്ടുണ്ട്. വ്യക്തമായി പറയട്ടെ, ഞാന്‍ ആരുടെയും റബ്ബര്‍ സ്റ്റാമ്പല്ല. പൗരത്വ നിയമ ഭേദഗതിയിലൂടെ സുപ്രീം കോടതിയെ സമീപിച്ചതിലൂടെ സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനമാണ് നടത്തിയത്.

കോടതിയെ സമീപിക്കാന്‍ ഭരണഘടനപരമായ അവകാശം സര്‍ക്കാരിനുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ഭരണഘടനാ മേധാവിയായ എന്നെ ഇക്കാര്യം അറിയിക്കാത്തത് എന്തുകൊണ്ടാണ്? മാധ്യമങ്ങളിലൂടെ മാത്രമാണ് ഈ വിവരം അറിഞ്ഞത്'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Governor Arif Muhammed Khan criticized Kerala government, Thiruvananthapuram, News, Politics, Governor, Criticism, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia