Criticized | മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍; പിണറായി വിജയന്‍ ചെറുപ്പം മുതലേ രാഷ്ട്രീയ ആക്രമണങ്ങളുടെ ആളാണെന്ന് വിമര്‍ശനം
Nov 10, 2022, 11:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിണറായി വിജയന്‍ ചെറുപ്പം മുതലേ രാഷ്ട്രീയ ആക്രമണങ്ങളുടെ ആളാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശം.
താന്‍ ആരാണെന്ന് എനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി ഭീഷണി സ്വരത്തില്‍ പറയുകയുണ്ടായി. അദ്ദേഹം മുഖ്യമന്ത്രിയാണെന്ന് എനിക്കറിയാം. അതിനപ്പുറം അറിയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ ചില ഗവേഷണമൊക്കെ നടത്തി. പലരോടും ചോദിച്ചറിഞ്ഞു. അപ്പോഴാണ് ചെറുപ്പം മുതല്‍ രാഷ്ട്രീയ ആക്രമണത്തിന്റെ ആളായിരുന്നുവെന്ന് മനസിലായതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
അഡ്വകറ്റ് ജെനറലിന്റെ സഹായത്തോടെ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍നിയമനം അംഗീകരിപ്പിച്ചത് എന്നും ഗവര്‍ണര്‍ ആരോപിച്ചു. സേര്‍ച് കമിറ്റി രൂപീകരിച്ച് അപേക്ഷയും ക്ഷണിച്ച ശേഷമാണ് സര്‍കാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയത്. അതിനനുസരിച്ച് അഡ്വകറ്റ് ജെനറലും നിയമോപദേശം നല്‍കി. അന്ന് അത് അംഗീകരിക്കാതിരുന്നെങ്കില്‍ പിന്നീട് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു പോകുമായിരുന്നു. തന്റെ ബോധ്യം അതല്ലായിരുന്നുവെന്ന് രേഖകളിലുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
Keywords: Governor Arif Muhammed Khan Criticized CM Pinarayi Vijayan, Thiruvananthapuram, News, Politics, Pinarayi Vijayan, Chief Minister, Governor, Trending, Controversy, Kerala.
അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതിയായ സഖാവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകാന്‍ പിണറായി ചെന്നിട്ടുള്ള കാര്യം അറിയാന്‍ കഴിഞ്ഞു. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ വിശദമാക്കുന്നില്ല. സ്റ്റേഷനിലെ ജെനറല്‍ രെജിസ്റ്ററില്‍ അതെല്ലാം ഉണ്ട്. പരിശോധിച്ചാല്‍ മനസ്സിലാകും എന്നും അഭിമുഖത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
താന്‍ ആരാണെന്ന് എനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി ഭീഷണി സ്വരത്തില്‍ പറയുകയുണ്ടായി. അദ്ദേഹം മുഖ്യമന്ത്രിയാണെന്ന് എനിക്കറിയാം. അതിനപ്പുറം അറിയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ ചില ഗവേഷണമൊക്കെ നടത്തി. പലരോടും ചോദിച്ചറിഞ്ഞു. അപ്പോഴാണ് ചെറുപ്പം മുതല്‍ രാഷ്ട്രീയ ആക്രമണത്തിന്റെ ആളായിരുന്നുവെന്ന് മനസിലായതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
അഡ്വകറ്റ് ജെനറലിന്റെ സഹായത്തോടെ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍നിയമനം അംഗീകരിപ്പിച്ചത് എന്നും ഗവര്‍ണര്‍ ആരോപിച്ചു. സേര്‍ച് കമിറ്റി രൂപീകരിച്ച് അപേക്ഷയും ക്ഷണിച്ച ശേഷമാണ് സര്‍കാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയത്. അതിനനുസരിച്ച് അഡ്വകറ്റ് ജെനറലും നിയമോപദേശം നല്‍കി. അന്ന് അത് അംഗീകരിക്കാതിരുന്നെങ്കില്‍ പിന്നീട് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു പോകുമായിരുന്നു. തന്റെ ബോധ്യം അതല്ലായിരുന്നുവെന്ന് രേഖകളിലുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
Keywords: Governor Arif Muhammed Khan Criticized CM Pinarayi Vijayan, Thiruvananthapuram, News, Politics, Pinarayi Vijayan, Chief Minister, Governor, Trending, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.