Governor | കുഴികള്‍ നിറഞ്ഞ കേരളത്തിലെ റോഡുകളില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥ അനുഭവിച്ചറിഞ്ഞ് ഗവര്‍ണര്‍; പെട്ടെന്ന് നടപടികളുണ്ടാകണമെന്ന് പ്രതികരണം
Aug 15, 2022, 20:45 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കുഴികള്‍ നിറഞ്ഞ കേരളത്തിലെ ചില റോഡുകളില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥ അനുഭവിച്ചറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരം കോട്ടൂര്‍ ആദിവാസി വനമേഖലയിലെത്തിയപ്പോഴാണ് ഗവര്‍ണര്‍ക്ക് ജനങ്ങള്‍ കുഴികള്‍ നിറഞ്ഞ റോഡുകള്‍ മൂലം അനുഭവിക്കുന്ന ദുരിതം നേരില്‍ കണ്ട് മനസിലാക്കിയത്.
യാത്രയിലുടനീളം ഗവര്‍ണറെ കാത്തിരുന്നത് കുഴികളാണ്. നഗരത്തിലെ റോഡുകളില്‍ അകമ്പടിയോടെ ചീറിപ്പാഞ്ഞുപോകാറുള്ള ഗവര്‍ണറുടെ വാഹനവ്യൂഹം കോട്ടൂര്‍ ആനസങ്കേതത്തിലേക്കുള്ള റോഡിലൂടെ വളരെ പതിയേയാണ് നീങ്ങിയത്. ഏറെസമയമെടുത്തു കുഴികള്‍ താണ്ടി വാഹനം ലക്ഷ്യസ്ഥാനത്തെത്താന്‍.
'എല്ലാ ദിവസവും ടി വികളില്‍ റോഡിലെ കുഴികളെക്കുറിച്ച് നമ്മള്‍ കാണുന്നുണ്ട്. സിനിമാ പോസ്റ്ററില്‍ പോലും സംസ്ഥാനത്തുടനീളം ഇത് ചര്‍ചയായി. റോഡില്‍ കുഴി ഇല്ലാതാകണമെങ്കില്‍ നടപടികള്‍ക്ക് വേഗതയുണ്ടാകണം', എന്ന് യാത്രയ്ക്ക് ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അറ്റകുറ്റപ്പണി നടക്കാത്ത കോട്ടൂരിലെ ഈ റോഡ് ആരുടെ നിയന്ത്രണത്തിലാണെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പഞ്ചായത് ആസ്തിയിലുള്ള റോഡാണെങ്കിലും ഒന്നര വര്‍ഷം മുമ്പ് ആനപരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ അനുമതി വനംവകുപ്പിന് നല്‍കിയിരുന്നതായി പഞ്ചായത് പ്രസിഡന്റ് മണികണ്ഠന്‍ പറഞ്ഞു.
പ്രവൃത്തിക്കുള്ള അനുമതി വനംവകുപ്പിന് കൈമാറിയെന്ന കാര്യം ജനങ്ങള്‍ക്ക് വ്യക്തമായി അറിയില്ലെന്നും അതുകൊണ്ടാണ് ജനങ്ങള്‍ പഞ്ചായതിനെതിരേ തിരിയുന്നതെന്നും പ്രസിഡന്റ് പറയുന്നു.
Keywords: Governor Arif Muhammad Khan's journey through potholed road, Thiruvananthapuram, News, Road, Vehicles, Governor, Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

