Governor | സംസ്ഥാന സര്‍കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
Jan 27, 2023, 19:48 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളിലും സര്‍കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തില്‍ തനിച്ച് തീരുമാനം എടുക്കാനാകില്ലെന്നും വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം റിപബ്ലിക്ക് ദിനത്തില്‍ പിണറായി വിജയന് സര്‍കാരിനെ പ്രശംസിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. സംസ്ഥാന സര്‍കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യവസായ വളര്‍ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു എന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
കേരള സ്റ്റാര്‍ടപ് മിഷന് മികച്ച നേട്ടം ഉണ്ടാക്കി. ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പുകഴ്ത്തി. എല്ലാവര്ക്കും പാര്‍പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകര്‍ന്നു. ആരോഗ്യ മേഖലയില്‍ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആര്‍ദ്രം മിഷന് കേരളത്തിന്റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡികല്‍ കോളജ് ആശുപത്രി വരെ ഉള്ള കാര്യങ്ങളില്‍ ഈ പുരോഗതി വ്യക്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
കേരളത്തിന്റെ കാര്‍ഷിക പദ്ധതികളും, ഭക്ഷ്യ സുരക്ഷയും കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പ്രകീര്‍ത്തിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാന് ഗാന്ധിയനാണെന്നും ഗവര്‍ണറുടെ എല്ലാ പ്രവര്‍ത്തികളും ഗാന്ധിയന്‍ ആദര്ശങ്ങളിലൂന്നിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.
Keywords: Governor Arif Muhammad Khan says he is not opposition leader to constantly criticize state government, Thiruvananthapuram, News, Politics, Governor, Ramesh Chennithala, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.