Remove Banners | കാലികറ്റ് സര്‍വകലാശാല കാംപസിലെ റോഡിലിറങ്ങി എസ് എഫ് ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ചൊടിപ്പിച്ചത് 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്നെഴുതിയത്

 


കോഴിക്കോട്: (KVARTHA) കാലികറ്റ് സര്‍വകലാശാല കാംപസില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാംപസിനുള്ളിലെ റോഡിലൂടെ ഇറങ്ങി നടന്നാണ് ഗവര്‍ണര്‍ തനിക്കെതിരായ ബാനറുകള്‍ ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്നെഴുതിയിരുന്ന ബാനറാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഇത്തരത്തില്‍ നിരവധി ബാനറുകള്‍ കാപംസില്‍ സ്ഥാപിച്ചിരുന്നു.


Remove Banners | കാലികറ്റ് സര്‍വകലാശാല കാംപസിലെ റോഡിലിറങ്ങി എസ് എഫ് ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ചൊടിപ്പിച്ചത് 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്നെഴുതിയത്

സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ സമരമുഖത്തുള്ള എസ് എഫ് ഐ പ്രവര്‍ത്തകരാണ് കാംപസില്‍ ബാനറുകള്‍ സ്ഥാപിച്ചത്. എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് കാംപസിലെ ഗസ്റ്റ് ഹൗസിലെ ഗവര്‍ണറുടെ താമസം.

ബാനറുകള്‍ സ്ഥാപിച്ച സംഭവത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് (VC) വിശദീകരണം ചോദിക്കണമെന്ന് രാജ് ഭവന്‍ സെക്രടറിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനെന്നും എന്തുകൊണ്ടു ബാനറുകള്‍ നീക്കം ചെയ്തില്ലെന്നും അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ കാലികറ്റ് സര്‍വകലാശാല കാംപസില്‍ എത്തിയപ്പോള്‍ വലിയ പ്രതിഷേധമാണ് എസ് എഫ് ഐ നടത്തിയത്.

തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ മുന്‍നിശ്ചയിച്ചതുപ്രകാരം വിവിഐപി ഗസ്റ്റ് ഹൗസിലെത്തിയത്. ഗവര്‍ണര്‍ എത്താറായപ്പോള്‍ കാംപസ് കവാടത്തിന് അരികെ 100 മീറ്റര്‍ മാറി എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

ഗവര്‍ണര്‍ക്കെതിരെ ഞായറാഴ്ചയും പ്രതിഷേധിക്കുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. പകരം തിങ്കളാഴ്ച കാലികറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഗവര്‍ണര്‍ ഞായറാഴ്ച കോഴിക്കോട്ട് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം വേണ്ടെന്ന് തീരുമാനിച്ചത്. എന്നിരുന്നാലും പ്രതിഷേധം കണക്കിലെടുത്ത് വന്‍സുരക്ഷയാണ് അദ്ദേഹത്തിന് ഒരുക്കിയിരുന്നത്.

Keywords:  Governor Arif Muhammad Khan directed to remove banners the SFI workers erected against him, Kozhikode, News, Governor Arif Muhammad Khan, Removed, Banners, Politics, SFI, Campus, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia