Governor | ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള സര്‍കാരിന്റെ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ഓണാഘോഷത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തിയും അറിയിച്ചു

 


തിരുവനന്തപുരം: (www.kvartha.com) ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള സര്‍കാരിന്റെ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെയാണ് തദ്ദേശ വകുപ്പു മന്ത്രി എം ബി രാജേഷും, ചീഫ് സെക്രടറി വി പി ജോയിയും രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണറെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ക്ഷണം നിരസിച്ച ഗവര്‍ണര്‍, സര്‍കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും അറിയിച്ചു.

Governor | ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള സര്‍കാരിന്റെ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ഓണാഘോഷത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തിയും അറിയിച്ചു

ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ ഒന്നുവരെ കേരളത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ പരിപാടിയുടെ നവംബര്‍ ഒന്നിന് നടക്കുന്ന സമാപന പരിപാടിയിലേക്ക് ക്ഷണിക്കാനാണ് മന്ത്രിയും ചീഫ് സെക്രടറിയും രാജ്ഭവനിലെത്തിയത്. എന്നാല്‍ ക്ഷണം നിരസിച്ച ഗവര്‍ണര്‍ തനിക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി.

കേരളീയരുടെ വൈകാരിക ഉത്സവമായ ഓണാഘോഷ പരിപാടിയിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു ക്ഷണം ഉണ്ടായില്ല. മാത്രമല്ല, ഗവര്‍ണര്‍ക്ക് ആ ദിവസം അസൗകര്യമാണെന്നും അട്ടപ്പാടിയിലെ ഒരു പരിപാടിയില്‍ ആണെന്നുമുള്ള വിധത്തില്‍ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി വിവരങ്ങള്‍ പുറത്തുവിട്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

തന്നെ ബോധപൂര്‍വം ഈ പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു എന്ന് കരുതുന്നതായും അതിനാല്‍ സര്‍കാരിന്റെ ഈ ക്ഷണം നിരസിക്കുന്നതായും ഗവര്‍ണര്‍ മന്ത്രിയെയും ചീഫ് സെക്രടറിയെയും അറിയിച്ചു.

Keywords: Governor Arif Muhammad Khan declined government's invitation to participate anti-drug program, Thiruvananthapuram, News, Politics, Governor, Trending, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia