Criticism | ക്രമസമാധാന പ്രശ്നങ്ങള് കൈകാര്യം ചെയ്യാന് സംസ്ഥാന സര്കാരിന് സമയമില്ല, ശ്രദ്ധ മുഴുവന് സര്വകലാശാല വിഷങ്ങളിലെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്
Dec 1, 2022, 19:41 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്കാരിനെ വിമര്ശിച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. ക്രമസമാധാന പ്രശ്നങ്ങള് കൈകാര്യം ചെയ്യാന് സംസ്ഥാന സര്കാരിനു സമയമില്ലെന്ന് പറഞ്ഞ ഗവര്ണര് ശ്രദ്ധ മുഴുവന് സര്വകലാശാല വിഷങ്ങളിലാണെന്ന് കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അകാദമിക മികവ് നിലനിര്ത്താന് സ്വതന്ത്രമായി പ്രവര്ത്തിക്കാന് കഴിയുന്നവരായിരിക്കണം വൈസ് ചാന്സലര്മാര്. അവരുടെ പ്രവര്ത്തനങ്ങളില് ഇടപെടല് ഉണ്ടാകരുത്. വൈസ് ചാന്സലര്മാരുടെമേല് ഇടപെടലുകളൊന്നും ഉണ്ടാകാതെ സര്വകലാശാലകളുടെ പ്രവര്ത്തനം സുഗമമായി നടക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരിപഠനത്തിനായി വിദ്യാര്ഥികള് പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാകണം. കേരളത്തിന്റെ അകാദമിക പാരമ്പര്യം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കടബാധ്യതയിലുള്ള കേരളത്തിലാണ് ഗവര്ണര്ക്കെതിരെ നിയമോപദേശത്തിനായി 45 ലക്ഷം രൂപ ചെലവാക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന് പരിഹസിച്ചു. സര്കാര് ആ നിയമോപദേശം ഉപയോഗിച്ചോ എന്നുപോലും അറിയില്ല. 45 ലക്ഷം നിയമോപദേശത്തിനായി ചെലവാക്കിയാല് സര്കാരാണ് കോടതിയില് പോകേണ്ടത്. സര്കാര് കോടതിയില് പോകാതെ സാധാരണക്കാരെ കൊണ്ട് പൊതുതാല്പര്യ ഹര്ജി കൊടുക്കുകയാണെന്നും ഗവര്ണര് കുറ്റപ്പെടുത്തി.
സര്വകലാശാലകളില് യുജിസി നിയമങ്ങള്ക്കു വിരുദ്ധമായി സര്കാരിനു പ്രവര്ത്തിക്കാനാകില്ല. അതാണ് ഹൈകോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയത്. പഴ്സനല് സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം മാത്രമല്ല പ്രശ്നമെന്ന് ഗവര്ണര് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കേന്ദ്രമന്ത്രിയായിരുന്നപ്പോള് ഏഴു പേരാണ് തന്റെ പഴ്സനല് സ്റ്റാഫിലുണ്ടായിരുന്നത്. ഇവിടെ മന്ത്രിമാര്ക്ക് 25 പഴ്സനല് സ്റ്റാഫുണ്ട്. അവര്ക്ക് പെന്ഷനും ലഭിക്കുന്നുണ്ടെന്ന് ഗവര്ണര് പറഞ്ഞു.
Keywords: Governor Arif Mohammed Khan Against LDF Govt, Thiruvananthapuram, News, Politics, Protesters, Governor, University, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

