SWISS-TOWER 24/07/2023

Kerala VC | '15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം'; കേരള വിസിയ്ക്ക് ഗവര്‍നറുടെ അന്ത്യശാസനം

 



തിരുവനന്തപുരം: (www.kvartha.com) കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന് അന്ത്യശാസനവുമായി ഗവര്‍നര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണമെന്നാണ് നിര്‍ദേശം. നാല് വകുപ്പ് മേധാവിമാരും രണ്ട് പേര്‍ സിന്‍ഡികേറ്റ് അംഗങ്ങളും പിന്‍വലിക്കപ്പെട്ടവരില്‍ ഉള്‍പെടും. 
Aster mims 04/11/2022

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ചട്ടവിരുദ്ധമാണെന്ന് വിസി അറിയിച്ചിരുന്നു. മാത്രമല്ല, അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും പിന്‍വലിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിസി ഗവര്‍നര്‍ക്ക് കത്തയയ്ക്കുകയും ചെയ്തു. 

തന്റെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവര്‍ണര്‍ അയോഗ്യരാക്കിയത്. ചാന്‍സലര്‍ കൂടിയായ ഗവര്‍നര്‍തന്നെ നാമനിര്‍ദേശം ചെയ്ത 15 പേര്‍ക്കെതിരെയാണ് നടപടി. ഇതേത്തുടര്‍ന്നാണ് ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവര്‍നര്‍ രംഗത്തെത്തിയത്  

Kerala VC | '15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം'; കേരള വിസിയ്ക്ക് ഗവര്‍നറുടെ അന്ത്യശാസനം


എന്നാല്‍, 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍നറുടെ ഉത്തരവില്‍ അവ്യക്തതയും നിയമപ്രശ്‌നവും ഉള്ളതിനാല്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള അദ്ദേഹത്തിന് കത്തയച്ചത്. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവില്‍ ഗവര്‍നര്‍ക്ക് പകരം അദ്ദേഹത്തിന്റെ സെക്രടറി ഒപ്പുവച്ചത് ചട്ടവിരുദ്ധമാണെന്നും ഔദ്യോഗിക അംഗങ്ങളായ നാല് വകുപ്പ് മേധാവികള്‍ ഔദ്യോഗിക തിരക്ക് മൂലമാണ് യോഗത്തില്‍നിന്നു വിട്ടുനിന്നതെന്നും വിസി കത്തില്‍ വാദിച്ചിരുന്നു.

ഇതു തള്ളിയ രാജ്ഭവന്‍, ഗവര്‍നറുടെ തീരുമാനം ഉടന്‍ നടപ്പാക്കി റിപോര്‍ട് ചെയ്യണമെന്ന് വിസിക്ക് അന്ത്യശാസനം നല്‍കി. സെക്രട്ടറി ഒപ്പുവച്ചത് നിയമപ്രകാരമാണെന്നും വിസിയുടെ തടസ്സവാദങ്ങള്‍ നിലനില്‍ക്കില്ലെന്നും രാജ്ഭവന്‍ മറുപടി നല്‍കി.

Keywords:  News,Kerala,State,Thiruvananthapuram,Governor,Top-Headlines,Politics, Trending, Governor Arif Mohammad Khan Asks Kerala University VC To Withdraw 15 Senate Members Today Itself
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia