Banned 2 Media | 'കേഡര്‍' മാധ്യമങ്ങളോടു സംസാരിക്കില്ല, തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പ്രചാരണം നടത്തുന്നു; കൈരളി, മീഡിയ വണ്‍ ചാനലുകളെ വിലക്കി ഗവര്‍ണര്‍

 


കൊച്ചി: (www.kvartha.com) മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖം മൂടി ധരിച്ച 'കേഡര്‍' മാധ്യമങ്ങളോടു സംസാരിക്കില്ലെന്ന് പറഞ്ഞ ഗവണര്‍, കൈരളി, മീഡിയ വണ്‍ ചാനലുകളോടാണ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ സര്‍വകലാശാല വിഷയത്തില്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

Banned 2 Media | 'കേഡര്‍' മാധ്യമങ്ങളോടു സംസാരിക്കില്ല, തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പ്രചാരണം നടത്തുന്നു; കൈരളി, മീഡിയ വണ്‍ ചാനലുകളെ വിലക്കി ഗവര്‍ണര്‍

തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഈ ചാനലുകള്‍ ഗവര്‍ണര്‍ക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. മാധ്യമങ്ങളെ പുറത്താക്കിയ നടപടി അസഹിഷ്ണുത അല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായമാണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

രാജ്ഭവനില്‍ നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും എത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം, വൈസ് ചാന്‍സലര്‍മാരുടെ മറുപടി വായിച്ചശേഷം തുടര്‍നടപടി തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാകില്ല. അതുപോലെ താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുത്. സര്‍കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെന്നും ഗവര്‍ണര്‍ ആരോപിച്ചു.

                                             
Banned 2 Media | 'കേഡര്‍' മാധ്യമങ്ങളോടു സംസാരിക്കില്ല, തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പ്രചാരണം നടത്തുന്നു; കൈരളി, മീഡിയ വണ്‍ ചാനലുകളെ വിലക്കി ഗവര്‍ണര്‍



മേയറുടെ കത്തിലടക്കം സര്‍കാരിന് ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. സര്‍വകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. ഇതിനാണ് അവര്‍ ജനങ്ങളോടു മറുപടി പറയേണ്ടത്. ഇത്തരം കത്തുകള്‍ ഏറെയുണ്ട്. വൈകാതെ പുറത്തുവരും. നിയമവകുപ്പും എജിയും ഉണ്ടായിട്ടും നിയമോപദേശത്തിനു മാത്രം സര്‍കാര്‍ ലക്ഷങ്ങള്‍ മുടക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Keywords: Governor again bars 2 TV channels from covering his reaction, Kochi, Governor, Media, University, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia