School Meal | സര്‍കാരിന്റെ സാമ്പത്തിക പ്രതിസന്ധി; പ്രധാനാധ്യാപകര്‍ വീണ്ടും കടക്കെണിയില്‍; സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നു

 


കണ്ണൂര്‍: (KVARTHA) സംസ്ഥാന സര്‍കാരിന്റെ സാമ്പത്തിക പ്രതിസന്ധി സ്‌കൂള്‍ പ്രധാനാധ്യാപകരെ പ്രതിസന്ധിയുടെ ചുഴിയില്‍ വട്ടം കറക്കുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പാചകച്ചെലവ് നവംബര്‍, ഡിസംബര്‍ മാസങ്ങളിലേത് ഇനിയും അനുവദിക്കാത്തതിനാലാണ് പ്രധാനാധ്യാപകര്‍ വീണ്ടും കടക്കെണിയിലായത്.

നവംബര്‍ മാസത്തെ തുക ഉടന്‍തന്നെ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. പദ്ധതിക്ക് ഓരോ മാസവും അഡ്വാന്‍സായി തുക അനുവദിക്കണമെന്നും മുട്ട, പാല്‍ വിതരണത്തിന് പ്രത്യേക തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്‌സ് അസോസിയേഷനും മറ്റുചില സംഘടനകളും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കഴിഞ്ഞമാസം സംസ്ഥാന സര്‍കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.


School Meal | സര്‍കാരിന്റെ സാമ്പത്തിക പ്രതിസന്ധി; പ്രധാനാധ്യാപകര്‍ വീണ്ടും കടക്കെണിയില്‍; സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നു

 

ഉച്ചഭക്ഷണ പദ്ധതിക്ക് നിലവില്‍ അനുവദിക്കുന്ന തുക തീര്‍ത്തും അപര്യാപ്തമാണെന്നും ഏതെങ്കിലും തരത്തില്‍ തുക ലഭ്യമായാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സാധിക്കൂവെന്നും സംസ്ഥാന സര്‍കാരിന്റെ സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായ മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനുവദിക്കാത്ത പക്ഷം ഇവയുടെ വിതരണം തുടരാന്‍ സാധിക്കുകയില്ലെന്നും, പാചകച്ചെലവിനുള്ള തുക തീര്‍ത്തും
അപര്യാപ്തമായതിനാല്‍, ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന രീതിയിലുള്ള മെനു പാലിക്കുക സാധ്യമല്ലെന്നും കെ പി പി എച് എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് വീണ്ടും 16ന് പരിഗണിക്കുന്നുണ്ട്.

പ്രധാനാധ്യാപകരുടെ സാമ്പത്തിക നഷ്ടവും ദുരിതങ്ങളും പരിഹരിക്കുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് കെ പി പി എച് എ സംസ്ഥാന ജെനറല്‍ സെക്രടറി ജി സുനില്‍കുമാര്‍, പ്രസിഡന്റ് പി കൃഷ്ണപ്രസാദ് എന്നിവര്‍ പറഞ്ഞു.

Keywords: News, Kerala, Kerala-News, Malayalam-News, School Meal, Noon Meal, School, Head Masters, Fund, Children, Food, Government, KPPHA, Kerala Pre Primary Headmasters Association, Financial Crisis, Lunch, Government's financial crisis; School lunch scheme interrupted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia