Leave Surrender | സര്‍കാര്‍ ജീവനക്കാര്‍ക്ക് ലീവ് സറന്‍ഡര്‍ അനുവദിച്ചു; തുക മാര്‍ച് 20 മുതല്‍ പിഎഫില്‍ ലയിപ്പിക്കും, പിന്‍വലിക്കണമെങ്കില്‍ 4 വര്‍ഷം കഴിയണം

 


തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ ജീവനക്കാര്‍ക്ക് ആര്‍ജിതാവധി സറന്‍ഡര്‍ (ലീവ് സറന്‍ഡര്‍) അനുവദിച്ചു. കോവിഡിനെ തുടര്‍ന്ന് മരവിപ്പിച്ച ലീവ് സറന്‍ഡര്‍ നീക്കി ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. തുക മാര്‍ച് 20 മുതല്‍ പിഎഫില്‍ ലയിപ്പിക്കും. നാലു വര്‍ഷം കഴിഞ്ഞുമാത്രമേ പിന്‍വലിക്കാനാകൂ.

Leave Surrender | സര്‍കാര്‍ ജീവനക്കാര്‍ക്ക് ലീവ് സറന്‍ഡര്‍ അനുവദിച്ചു; തുക മാര്‍ച് 20 മുതല്‍ പിഎഫില്‍ ലയിപ്പിക്കും, പിന്‍വലിക്കണമെങ്കില്‍ 4 വര്‍ഷം കഴിയണം

സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് ഡിസംബര്‍ 31 വരെ ലീവ് സറന്‍ഡര്‍ മരവിപ്പിച്ച ഉത്തരവ് നീട്ടിയിരുന്നു. അതിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് മരവിപ്പിച്ചത് നീക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. ഒരു മാസത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ലീവ് സറന്‍ഡറായി ലഭിക്കുന്നത്. ഒരു വര്‍ഷത്തെ അവധിയില്‍ ഉപയോഗിക്കാത്ത 30 അവധികള്‍ സറന്‍ഡര്‍ ചെയ്യാം.

Keywords: Government withdraws Leave Surrender freeze order, Thiruvananthapuram, News, Order, Economic Crisis, Salary, Kerala, Holidays.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia