Farmer debt relief | കര്‍ഷക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പാ തീയതികളില്‍ മാറ്റം വരുത്തുമെന്ന് സര്‍കാര്‍; ഐ ടി പാര്‍കുകളില്‍ സി ഇ ഒ മാരെ നിയമിക്കാനും തീരുമാനം

 


തിരുവനന്തപുരം: (www.kvartha.com) കേരളാ സംസ്ഥാന കര്‍ഷക കടാശ്വാസ കമിഷന്‍ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പാ തീയതികളില്‍ മാറ്റം വരുത്താന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നിരന്തരം പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

സഹകരണ ബാങ്കുകളില്‍/സംഘങ്ങളില്‍ നിന്നും എടുത്ത വായ്പകളില്‍ കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലകളിലെ അപേക്ഷകര്‍ക്ക് 31.08.2018 എന്നത് 31.08.2020 വരേയും മറ്റു 12 ജില്ലകളിലെ അപേക്ഷകര്‍ക്ക് 31.03.2014 എന്നത് 31.03 2016 വരെയും ദീര്‍ഘിപ്പിക്കാന്‍ അനുമതി നല്‍കി.

Farmer debt relief | കര്‍ഷക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പാ തീയതികളില്‍ മാറ്റം വരുത്തുമെന്ന് സര്‍കാര്‍; ഐ ടി പാര്‍കുകളില്‍ സി ഇ ഒ മാരെ നിയമിക്കാനും തീരുമാനം


തസ്തിക സൃഷ്ടിക്കും

സംസ്ഥാനത്തെ 505 ഗ്രാമപഞ്ചായതുകളില്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II താല്‍കാലിക തസ്തിക അനുവദിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാനദണ്ഡങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായായിരിക്കും നിയമനം.

ഐടി പാര്‍കുകള്‍ക്ക് സിഇഒ


തിരുവനന്തപുരം ടെക്നോപാര്‍ക്, കൊച്ചി ഇന്‍ഫോ പാര്‍ക് എന്നിവിടങ്ങളില്‍ സിഇഒ മാരെ നിയമിക്കാന്‍ തീരുമാനിച്ചു. ടെക്നോപാര്‍കില്‍ സഞ്ജീവ് നായരെയും ഇന്‍ഫോപാര്‍കില്‍ സുശാന്ത് കുരുന്തിലിനെയുമാണ് നിയമിക്കുക.

ദീര്‍ഘകാല കരാര്‍ നടപ്പാക്കും

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിലെ വര്‍ക് മെന്‍ വിഭാഗം ജീവനക്കാരുടെ 01 01 2017 മുതലുള്ള ദീര്‍ഘകാല കരാര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഭേദഗതിയോടെ നടപ്പാക്കാന്‍ അനുമതി നല്‍കി. ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ 80 ശതമാനം റികവറബിള്‍ അഡ്വാന്‍സായി 2022 ഫെബ്രുവരി മുതല്‍ അനുവദിച്ച നടപടി സാധൂകരിച്ചു.

Keywords: Government will change loan dates considered for farmer debt relief, Thiruvananthapuram, News, Loan, Farmers, Cabinet, Application, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia