ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
Jun 10, 2016, 11:41 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.06.2016) സംസ്ഥാനത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.
ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കെ എസ് ആര്‍ ടി സി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലെ വിധി പ്രതികൂലമായാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ബസ്, ലോറി ഉടമകളുടെ യോഗത്തില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ട്രൈബ്യൂണല്‍ വിധി അതേപടി നടപ്പാക്കിയാല്‍ 23 മുതല്‍ കെ എസ് ആര്‍ ടി സിയുടെ 1200 ബസും നാലായിരത്തോളം സ്വകാര്യ ബസുകളും നിരത്തില്‍ നിന്ന് പിന്‍വലിക്കേണ്ടിവരും.
ഇത് ഗതാഗത മേഖലയില്‍ രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കും. ചരക്ക് വാഹനങ്ങളുടെ ഓട്ടം നിലച്ചാല്‍ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു.

Keywords: Thiruvananthapuram, Kerala, LDF, Government, KSRTC, Supreme Court of India, Diesel, Vehicles, Green Tribunal order, Bus, Lorry.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.