Commission | റേഷന്‍ വ്യാപാരികളുടെ കമിഷന്‍ തുക മുഴുവന്‍ വിതരണം ചെയ്യും; സമരപ്രഖ്യാപനം അനാവശ്യമാണെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍
Nov 23, 2022, 15:09 IST
തിരുവനന്തപുരം: (www.kvartha.com) റേഷന്‍ വ്യാപാരികളുടെ കമിഷന്‍ തുക മുഴുവന്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ധനവകുപ്പില്‍നിന്ന് ഉടന്‍ തുക ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്തതിന്റെ കമിഷന്‍ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
സമരപ്രഖ്യാപനം അനാവശ്യമാണെന്ന് പറഞ്ഞ മന്ത്രി, സിഐടിയുവും എഐടിയുസിയും സമരം പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് ഇറങ്ങുംമുന്‍പ് അത് ഒന്ന് വായിക്കുക പോലും ചെയ്യാതെ സമരം പ്രഖ്യാപിച്ചവരോട് എന്ത് പറയാനാണെന്നും മന്ത്രി ചോദിച്ചു.
Keywords: Government to distribute commission to ration dealers ; Minister, Thiruvananthapuram, News, Minister, Strike, Economic Crisis, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.