രോഗികളെ വെച്ചും സർക്കാർ കച്ചവടം നടത്തുന്നുവെന്ന ആരോപണവുമായി ചെന്നിത്തല, കോവിഡ്-19 നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ യു.എസ് കമ്പനിക്ക് വില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com 10.04.2020)  കോവിഡ്-19 ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കന്‍ മാര്‍ക്കറ്റിങ് പി ആര്‍ കമ്പനി സ്പ്രിങ്ക്‌ളറിന് വില്‍ക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്  ചെന്നിത്തല. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരശേഖരണം സര്‍ക്കാര്‍ നടത്തിവരികയാണ്. എല്ലാ പഞ്ചായത്തുകളിലും ഇത് നടക്കുന്നുണ്ട്. ഈ വിവരങ്ങള്‍ സ്പ്രിങ്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റിലാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.


രോഗികളെ വെച്ചും സർക്കാർ കച്ചവടം നടത്തുന്നുവെന്ന ആരോപണവുമായി ചെന്നിത്തല, കോവിഡ്-19 നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ യു.എസ് കമ്പനിക്ക് വില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്

ആരാണ് ഈ സ്പ്രിങ്ക്‌ളര്‍ എന്നു പറയുന്ന ഈ കമ്പനി ? സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്കും സെര്‍വറിലേക്കുമാണ് പോകുന്നത്. വാര്‍ഡുതല കമ്മറ്റികള്‍ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഈ അമേരിക്കന്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് പോകുന്നത് എന്തുകൊണ്ടാണ് ? ഹോം ഐസൊലേഷനിനുള്ളവരുടെ വിവരങ്ങള്‍ നിലവില്‍ വാര്‍ഡുതല സമിതികള്‍ വഴിയാണ് നിലവില്‍ സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനി ശേഖരിക്കുന്നത്. കേരള ഫീല്‍ഡ് കോവിഡ് സ്പ്രിങ്ക്‌ളര്‍ ഡോട്ട് കോം എന്ന സൈറ്റിലേക്കാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം പോലും ഈ കമ്പനി ദുരുപയോഗം ചെയ്യുകയാണ്. ഒരു സ്വകാര്യ കമ്പനിക്ക് സര്‍ക്കാരിന്റെ ചിഹ്നം എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കും?- ചെന്നിത്തല ചോദിച്ചു.

ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളാണ് വാര്‍ഡ്തല കമ്മറ്റികള്‍ വഴി കമ്പനി ശേഖരിക്കുന്നത്. പ്രായമായവരുടെയും രോഗവ്യാപനത്തിനു സാധ്യതയുള്ളവരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 41 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ശേഖരിക്കുന്നത്. ഇതില്‍ 17-ാമത്തെ ചോദ്യം വളരെ ഗുരുതരമാണ്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, തൈറോയ്ഡ് തുടങ്ങിയവയാണ് ഈ ചോദ്യത്തിലുള്ളത്. ഈ വിവരങ്ങള്‍ വാര്‍ഡ്തല കമ്മറ്റികള്‍ സ്പ്രിങ്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നു. ഇന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഈ കമ്പനി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയില്ല എന്നതിന് എന്തു പരിരക്ഷയാണുള്ളത്. ഈ കമ്പനിയെ എങ്ങനെയാണ് സര്‍ക്കാര്‍ ഈ കാര്യത്തിനു വേണ്ടി ചുമതലപ്പെടുത്തിയത്. ആഗോള ടെന്‍ഡര്‍ നല്‍കിയാണോ ഈ കമ്പനിയെ തിരഞ്ഞെടുത്തത്? എത്രയാണ് തുകയാണ് ക്വോട്ട് ചെയ്തത്? അതോ സൗജന്യമായാണോ ചെയ്യുന്നത്?

പണം വാങ്ങിയാണെങ്കിലും പണം വാങ്ങിയല്ലാതെയാണ് ചെയ്യുന്നതെങ്കിലും ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.  ഇതൊരു മാര്‍ക്കറ്റിങ് പി ആര്‍ കമ്പനിയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഒരു പരസ്യചിത്രത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ ശിവശങ്കരന്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സ്വകാര്യകമ്പനിയുടെ പരസ്യചിത്രത്തില്‍ അദ്ദേഹത്തിന് എങ്ങനെ അഭിനയിക്കാനാകും? ഈ ഡേറ്റ കമ്പനി വാണിജ്യ ആവശ്യങ്ങള്‍ക്ക് മറിച്ചു നല്‍കില്ല എന്നതിന് എന്താണുറപ്പെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറണമെന്നും ഐ ടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary: Government Selling Personal Data of COVID-19 Patients to American Company: Ramesh Chennithala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia