Golden Jubilee | ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നഴ്‌സിങ് സുവര്‍ണ ജൂബിലി ആഘോഷം സെപ്തംബര്‍ 9 ന് തുടങ്ങും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ് സുവര്‍ണ ജൂബിലി ആഘോഷം സെപ്തംബര്‍ ഒന്‍പതു മുതല്‍ ഒക്ടോബര്‍ ഏഴ് വരെ വിവിധ പരിപാടികളോടെ ആചരിക്കും. ഒന്‍പതിന് രാവിലെ 10 മണിക്ക് പള്ളിക്കുന്ന് ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂളില്‍ സിനിമാ താരം പി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍വെച്ച് വിരമിച്ച അധ്യാപകരെയും ഫോറന്‍സ് നൈറ്റിംഗല്‍ അവാര്‍ഡ് നേടിയ പി കെ ഇന്ദിരയെയും ആദരിക്കും. 
Aster_MIMS

സെപ്തംബര്‍ 30 ന് നടക്കുന്ന ഇന്റര്‍ കോളജിയറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്‍ഡ്യന്‍ ടീമംഗം ബിനീഷ് കിരണ്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 3, 4 തിയതികളിലായി വിദ്യാഭ്യാസ സെമിനാര്‍ ശില്‍പശാല എന്നിവ സംഘടിപ്പിക്കും. 

സമാപന സമ്മേളനം ഒക്ടോബര്‍ ഏഴിന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എന്‍ എസ് ഷീബ, ബിജി വര്‍ഗീസ്, വി പി ദിലീപ്, വി പി രാജീവന്‍, കെ ജിതിന്‍ എന്നിവര്‍ പങ്കെടുത്തു.

Golden Jubilee | ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നഴ്‌സിങ് സുവര്‍ണ ജൂബിലി ആഘോഷം സെപ്തംബര്‍ 9 ന് തുടങ്ങും


Keywords: News, Kerala, Kerala-News, Kannur, Kannur-News, September 9, Press Meet, Kannur News, Nursing School, Golden Jubilee, Celebrations, Government School of Nursing Golden Jubilee celebrations will begin on September 9.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia