Govt Order | ഹൈകോടതി വിമര്‍ശനം ഫലം കണ്ടു: വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവേശന സമയക്രമത്തില്‍ ലിംഗവിവേചനം പാടില്ലെന്ന് സര്‍കാര്‍ ഉത്തരവിറക്കി; ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 'തുല്യത' ബാധകം

 


തിരുവനന്തപുരം: (www.kvartha.com) ഹൈകോടതി വിമര്‍ശനം ഫലം കണ്ടു. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവേശന സമയക്രമത്തില്‍ ലിംഗവിവേചനം പാടില്ലെന്ന് സര്‍കാര്‍ ഉത്തരവിറക്കി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യത ബാധകമെന്നും ഉത്തരവില്‍ പറയുന്നു.

രാത്രി ഒന്‍പതരക്ക് മുന്‍പായി വിദ്യാര്‍ഥികള്‍ തിരികെ പ്രവേശിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് ബാധകമാണ്. ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലിംഗവിവേചനം ഉണ്ടാകരുതെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രടറിയുടെ ഉത്തരവില്‍ പറയുന്നു.

Govt Order | ഹൈകോടതി വിമര്‍ശനം ഫലം കണ്ടു: വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവേശന സമയക്രമത്തില്‍ ലിംഗവിവേചനം പാടില്ലെന്ന് സര്‍കാര്‍ ഉത്തരവിറക്കി; ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 'തുല്യത' ബാധകം

കോഴിക്കോട് മെഡികല്‍ കോളജിലെ ലേഡീസ് ഹോസ്റ്റല്‍ സമയക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സര്‍കാരിന്റെ പുതിയ ഉത്തരവ്. മെഡികല്‍, ഡെന്റല്‍ ഉള്‍പെടെയുള്ള വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവേശനം സംബന്ധിച്ചാണ് ഉത്തരവ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉത്തരവ് ഒരുപോലെ ബാധകമാണ്.

ഹോസ്റ്റലുകളുടെ ഗേറ്റുകള്‍ രാത്രി 9.30 ന് അടക്കും. ഗേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ് മൂവ്മെന്റ് രെജിസ്ട്രേഷന്‍ സൂക്ഷിക്കണം. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കാണ് 9:30 എന്ന സമയം കര്‍ശനമായി ബാധകമാവുക.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ 9.30 നുള്ളില്‍ തിരികെ പ്രവേശിക്കണമെന്നത് കര്‍ശനമാണ്. ഈ കാര്യത്തില്‍ കോളജ് അധികൃതരില്‍ നിന്ന് ലിംഗവിവേചനം ഉണ്ടാകരുത്. 9.30ന് ശേഷം തിരിച്ചെത്തേണ്ട സാഹചര്യമുണ്ടായാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്താവിന്റെ കുറിപ്പ് വാര്‍ഡന് നല്‍കണം. കുറിപ്പില്‍ പറയുന്ന സമയത്തിനു ശേഷമാണ് തിരിച്ചെത്തുന്നതെങ്കില്‍ വിദ്യാര്‍ഥി മൂവ്മെന്റ് രെജിസ്റ്ററില്‍ ഒപ്പുവെക്കണം. ആവശ്യമെങ്കില്‍ രക്ഷിതാവിനേയും വിവരം അറിയിക്കാം.

രണ്ടാം വര്‍ഷം മുതല്‍, വൈകി തിരികെയെത്തുന്ന വിദ്യാര്‍ഥികള്‍ ഐഡി കാര്‍ഡുകള്‍ ഗേറ്റിലെ സെക്യൂരിറ്റിയെ കാണിച്ച് ബോധ്യപ്പെടുത്തുകയും മൂവ്‌മെന്റ് രെജിസ്റ്ററില്‍ സമയം കാണിച്ച് ഒപ്പുവെയ്ക്കുകയും ചെയ്തതിനുശേഷമേ അകത്തുപ്രവേശിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.

ഹോസ്റ്റലുകളില്‍ തിരികെയെത്തുന്നത് സംബന്ധിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവേചനമുണ്ടെന്നും സമയക്രമീകരണം വേണമെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

വനിതാ ഹോസ്റ്റലിലെ രാത്രി സമയ നിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡികല്‍ കോളജിലെ ഒരു പറ്റം വിദ്യാര്‍ഥിനികളാണു പരാതിയുമായി ഹൈകോടതിയെ സമീപിച്ചത്. നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി സര്‍കാരിനു നിര്‍ദേശം നല്‍കിയിരുന്നു. രാത്രി 9.30നു മുന്‍പ് വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിയന്ത്രണത്തിനെതിരെയാണു ഹര്‍ജി.

സംഭവത്തെ കേരള ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു . ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണമെന്തിനെന്നു ചോദിച്ച കോടതി പ്രശ്‌നക്കാരായ പുരുഷന്‍മാരെയാണു പൂട്ടിയിടേണ്ടത് എന്നും നിര്‍ദേശിച്ചിരുന്നു.

പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണമെന്തിനെന്നും പുരുഷന്‍മാര്‍ക്കു കര്‍ഫ്യൂ ഏര്‍പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ എന്നും കോടതി ചോദിച്ചു. ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണ്, എത്രകാലം പെണ്‍കുട്ടികളെ പൂട്ടിയിടുമെന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണു നിയന്ത്രണം എന്നായിരുന്നു സര്‍കാരിന്റെ വാദം. നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയ കോടതി അവിടെയൊന്നും കുട്ടികള്‍ക്കു മാതാപിതാക്കള്‍ ഇല്ലേ എന്നു ചോദിക്കുകയും ചെയ്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

Keywords: Government says there should be no gender discrimination in hostel admission schedule of students, Thiruvananthapuram, News, High Court of Kerala, Parents, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia