P Jayarajan | പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ച് സര്‍കാര്‍; തീരുമാനം ശാരീരിക അസ്വസ്ഥതയും ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ച്
Nov 21, 2022, 11:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നതിന് സര്‍കാര്‍ 35 ലക്ഷം രൂപ അനുവദിച്ചു. വ്യവസായ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ സര്‍കാര്‍ അനുമതി നല്‍കിയത്.

പി ജയരാജന്റെ ശാരീരിക അസ്വസ്ഥതയും ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് 35 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. നിലവില്‍ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കം മൂലം നിരവധി തവണ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വന്നതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.
വ്യവസായ മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് തീരുമാനം.
Keywords: Government Sanctioned 35 lakhs to buy a car for P Jayarajan, Thiruvananthapuram, News, Politics, Vehicles, Cabinet, Economic Crisis, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.