Charge | ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ; കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ അടക്കമുള്ളവർക്ക് അധിക ചുമതല


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കെ.ആർ ജ്യോതിലാലിന് ട്രാൻസ്പോർട്ട് (ഏവിയേഷൻ) വകുപ്പിന്റെ അധിക ചുമതല.
● ഡോ. എ കൗശികനെ മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി.
● ശീബ ജോർജിന് നിർമ്മിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതല.
തിരുവനന്തപുരം: (KVARTHA) സംസ്ഥാന സർക്കാർ സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറക്കി. ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ ചുമതല വഹിക്കുന്ന കെ.ആർ ജ്യോതിലാലിന് ട്രാൻസ്പോർട്ട് (ഏവിയേഷൻ) വകുപ്പിന്റെ അധിക ചുമതല നൽകി.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ (KSEB) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ഇനി മുതൽ സൈനിക വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ അധിക ചുമതലയും വഹിക്കും.
ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ കൗശികനെ മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി.
റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി ശീബ ജോർജിന് നിർമ്മിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി.
#KeralaGovernment #Reshuffle #Bureaucracy #KSEB #BijuPrabhakar #GovernmentJobs