പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ച് പണി ഇരന്നുവാങ്ങുന്നു; രണ്ടാമൂഴം ക്രമസമാധാനം തകര്‍ക്കാനുള്ള ലൈസന്‍സല്ല
Jan 18, 2022, 13:22 IST
അരുണ്‍ പി സുധാകർ
തിരുവനന്തപുരം: (www.kvartha.com 18.01.2022) ഇരുമുന്നണികളും തങ്ങളുടെ സൗകര്യത്തിന് വേണ്ടി പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ ദുരന്തമാണ് കേരളത്തിലിപ്പോള്‍ നടക്കുന്നത്. ഒരു ഭാഗത്ത് പൊലീസ് തന്നെ ക്രിമിനലുകളെ തോല്‍പ്പിക്കും വിധം അക്രമവും അനീതിയും കാട്ടുന്നു. മറുഭാഗത്ത് കൈ വെട്ടിയും കാല്‍ വെട്ടിയും കൊലപാതകം നടത്തിയും ക്രിമിനലുകളും ലഹരിമാഫിയാ സംഘങ്ങളും വിലസുന്നു. സാധാരണക്കാരുടെ സ്വൈര്യജീവിതം താറുമാറാകുന്നു.
എന്നിട്ടും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന ന്യായീകരണം നിരത്തി തടിതപ്പാനാണ് സര്‍കാരും ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമും ശ്രമിക്കുന്നത്. രോഗമറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ രോഗിക്ക് എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ?. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അമരക്കാരന്‍ ചികിത്സയ്ക്കായി അമേരികയിലെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അതിനേക്കാള്‍ അടിയന്തരചികിത്സ വകുപ്പിനാണ് വേണ്ടതെന്ന് കഴിഞ്ഞ കുറേ മാസങ്ങളായി തലസ്ഥാന ജില്ലയിലടക്കം നടന്ന അക്രമ പരമ്പരകള്‍ വ്യക്തമാക്കുന്നു.
മുമ്പൊക്കെ ഇടതുപക്ഷം ഭരിക്കുമ്പോളൊരു ആക്ഷേപമുണ്ടായിരുന്നു, പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് പ്രാദേശിക നേതാക്കളാണെന്ന്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത്തരം ഇടപെടലുകള്‍ ഒരുപരിധിവരെ അവസാനിപ്പിച്ചു. അതോടെ പൊലീസ് കയറുപൊട്ടിയ കാളയെപ്പോലെയായി. ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂടറോടിച്ച വയോധികനെ കൊല്ലം ജില്ലയിലെ ഒരു എസ് ഐ ക്രൂരമായി മര്‍ദിച്ചത് ഒരു വര്‍ഷം മുമ്പാണ്. ഇതേ പൊലീസ് ഗുൻഡകളെ കാണുമ്പോള്‍ കവാത്ത് മറക്കും. ഗുൻഡകളെ പിടികൂടാനായി പൊലീസ് തുടങ്ങിയ ഓപറേഷന്‍ കാവലിന് ഇപ്പോള്‍ കാവല്‍ വേണമെന്ന അവസ്ഥയാണുള്ളത്. പ്രധാനപ്പെട്ട ഗുൻഡകളെയും ക്രിമിനലുകളെയും പിടികൂടാന്‍ പൊലീസിനാകുന്നില്ല. രാഷ്ട്രീയ സമ്മര്‍ദവും കോവിഡും ആണ് ഇതിന് തടസമെന്ന് പൊലീസ് പറയുന്നു.
എറണാകുളം കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുകയും ജീപിന് തീ വയ്ക്കുകയും ചെയ്യുന്നത് കണ്ട് ഇത് കേരളത്തില്‍ തന്നെയാണോ നടക്കുന്നതെന്ന് പലരും സംശയിച്ചു. ഗുൻഡളും ക്രിമിനലുകളും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലെന്ന സ്ഥിതിയാണുള്ളത്.
രണ്ട് മാസംമുമ്പ് തിരുവനന്തപുരം നഗരത്തില്‍ കഞ്ചാവ് മാഫിയ പൊലീസിന് നേരെ നാടന്‍ ബോംബ് എറിഞ്ഞിരുന്നു. പൊലീസിലെ ചിലരും ഗുൻഡകളും മറ്റ് സാമൂഹ്യവിരുദ്ധരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും അക്രമങ്ങള്‍ ആവര്‍ത്തിക്കാനുള്ള അവസരമാകുന്നു. ഇതിനൊക്കെ തടയിടേണ്ട ആഭ്യന്തരവകുപ്പും അതിലെ ഉന്നതന്മാരും ഉറക്കത്തിലാണ്. അല്ലെങ്കില്‍ ഉറക്കം നടിക്കുകയാണ്. അഞ്ച് കൊല്ലം കഴിഞ്ഞ് ജനം നിങ്ങളെ ഉണര്‍ത്താതെ പോലും ഇറക്കിവിടാനുള്ള അവസരം ഉണ്ടാക്കരുതേ.
Keywords: Government politicizing the police; The second term is not a license to disrupt law and order, Kerala, Thiruvananthapuram, News, Top-Headlines, Police, Government, Law, CPM, America, Hospital, Police-station, Attack, Drugs.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.