കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുളന്തുരുത്തിക്കു സമീപം അറക്കുന്നത്തില്‍ ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(ടിസ്റ്റ്)യുടെ ദശവര്‍ഷാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ധിച്ച തൊഴിലവസരങ്ങളുണ്ട്. കൃത്യമായ ഉന്നതവിദ്യാഭ്യാസ നയമുണ്ടായാലേ ഇതു പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താനാകു. അതിനുള്ള സമഗ്രമായ നയമായിരിക്കും സര്‍ക്കാര്‍ പ്രഖ്യാപിക്കുക.
പത്തുവര്‍ഷം എന്ന കുറഞ്ഞസമയത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടിസ്റ്റിന് കഴിഞ്ഞതായി മുഖ്യമന്ത്രി പ്രശംസിച്ചു. കുസാറ്റിനു കീഴിലുള്ള എന്‍ജിനിയറിങ് കോളെജുകളില്‍ നാക് അക്രഡിറ്റേഷന്‍ ലഭിച്ച ഏക കോളേജായ ടിസ്റ്റിന് ഇക്കാര്യത്തില്‍ മാതൃക സൃഷ്ടിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളില്‍ വ്യവസായസംരഭകത്വം പ്രോത്‌സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇതിനോടകം നയം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നയം മൂലം സംരഭകത്വത്തില്‍ താല്‍പര്യമുള്ള നിരവധി യുവാക്കള്‍ വ്യവസായസംരഭകത്വചിന്തകളും നിര്‍ദേശങ്ങളും പദ്ധതികളുമായി മുന്നോട്ടുവരുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ടിസ്റ്റിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച വിശ്വേശരയ്യ ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
സംസ്ഥാനം വളരെ പിന്നോക്കം നിന്നിരുന്ന ഇലക്‌ട്രോണിക്, വിവരസാങ്കേതിക മേഖലകളില്‍ ഗുണപരമായ മുന്നേറ്റമുണ്ടാക്കാനായതായി ഭക്ഷ്യമന്ത്രി ശ്രീ അനൂപ് ജേക്കബ് പറഞ്ഞു. ഈ മേഖലകളില്‍ ഇപ്പോഴുള്ളത് അനുകൂല അന്തരീക്ഷമാണ്. ടിസ്റ്റ് പോലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് ഇത്തരമൊരു മാറ്റത്തിന് പ്രധാനകാരണമെന്നും അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി.
റേഷന്‍ ഉത്പന്നങ്ങള്‍ കരിഞ്ചന്തയിലൂടെ വിറ്റഴിക്കുന്നത് തടയാന്‍ സംസ്ഥാനത്തിന്റെ സിവില്‍ സപ്ലൈസ് മേഖല പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനം വളരെക്കാലമായി നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നത്തിന് ഇതിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ആന്ധ്രാപ്രദേശ്, കര്‍ണാടക, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമാകും കേരളമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച ഡോ. രാധാകൃഷ്ണന്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എക്‌സൈസ് മന്ത്രി കെ.ബാബു നിര്‍വഹിച്ചു.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ടിസ്റ്റ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന്, ചടങ്ങില്‍ അധ്യക്ഷത വഹിച്ച കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് പറഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോളം കോളെജിലെ വിജയശതമാനവും വര്‍ധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതില്‍ കോളേജ് മാനെജ്‌മെന്റിനെയും അധ്യാപകരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പഠിച്ചത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ അതാത് മേഖലകളില്‍ വിജയം കൈവരിക്കാനാകുമെന്നും വിദ്യാര്‍ഥികള്‍ അക്കാര്യത്തില്‍ സവിശേഷശ്രദ്ധ പുലര്‍ത്തണമെന്നും ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് പറഞ്ഞു.
ടോക് എച്ചിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും ടിസ്റ്റ് പ്രസിഡന്റ് പ്രൊഫ. പി.ജെ. ജോസഫ് വിശദീകരിച്ചു. ടിസ്റ്റിന്റെ സ്ഥാപകഡയറക്റ്ററും മാനെജരുമായ ഡോ. കെ.വര്‍ഗീസ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. വ്യവസായവല്‍ക്കരണത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനും സാമൂഹ്യാവസ്ഥകള്‍ മെച്ചപ്പെടുത്താനും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകണമെന്ന് ഡോ. കെ.വര്‍ഗീസ് പറഞ്ഞു. ടിസ്റ്റ് ഡയറക്റ്റര്‍ ഡോ. വി.ജോബ് കുരുവിള നന്ദി പ്രകാശിപ്പിച്ചു. ടിസ്റ്റില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ഫാക്കല്‍റ്റിയെയും ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. കോളെജിന്റെ ദശവാര്‍ഷിക മാഗസിന്‍ കവറിന്റെയും സുവനീറിന്റെയും പകാശനവും നടന്നു. എംഎല്‍എമാരായ ശ്രീ ബെന്നി ബഹന്നാന്‍, ശ്രീ ഹൈബി ഈഡന്‍, ടോക് എച്ച് പബ്ലിക് സ്‌കൂള്‍ സൊസൈറ്റി ഡയറക്റ്റര്‍ ഡോ. അലക്‌സ് മാത്യു, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജി ചക്രവര്‍ത്തി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇസിഎ, സിഎസ്ഇ, ഐടി എന്നീ വിഷയങ്ങളില്‍ മൂന്നു യുജി കോഴ്‌സുകളുമായി 2002ലാണ് ടിസ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 13 ഫാക്വല്‍റ്റിയും 30 അനധ്യാപകജീവനക്കാരും 169 വിദ്യാര്‍ഥികളുമായിരുന്നു അന്നുണ്ടായിരുന്നത്. പത്തുവര്‍ഷം പിന്നിടുമ്പോള്‍ മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനമെന്ന പേരു നേടാന്‍ ടിസ്റ്റിനായി. ഏഴ് യുജി കോഴ്‌സുകളിലും നാലു പിജി കോഴ്‌സുകളിലുമായി 173 ഫാക്വല്‍റ്റിയും 194 അനധ്യാപകജീവനക്കാരും 2,063 വിദ്യാര്‍ഥികളുമാണ് ടിസ്റ്റിലുള്ളത്.
Keywords: Kerala, Kochi, TIST, Chief Minister Oommen Chandy, government, quality education, higher education, sector, policy, Minister Anoop Jacob, Toc H Institute of Science and Technology, CUSAT, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, K Babu and TIST Founder Director Dr K Varghese, TIST Director Dr V Job Kuruvilla, Benny Behanan, Hibi Eden, MLAs, TIST President Prof P J Joseph.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.