Finance Minister | സര്‍കാര്‍ നടപ്പാക്കുന്നത് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍; നഗരസഭകളുടെ ത്രൈമാസ അവലോകന റിപോര്‍ടിന്റെ സംസ്ഥാന തല പ്രസിദ്ധീകരണം ധനമന്ത്രി കണ്ണൂരില്‍ നിര്‍വഹിച്ചു
Jan 3, 2023, 10:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍കാര്‍ നടപ്പാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ നഗരസഭകളുടെ ത്രൈമാസ അവലോകന റിപോര്‍ടിന്റെ സംസ്ഥാനതല പ്രസിദ്ധീകരണം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓഡിറ്റ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായും സമയബന്ധിതമായും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നതിന് ത്രൈമാസ അവലോകന റിപോര്‍ട് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഭരണരംഗത്ത് ഇത് ഏറെ പ്രയോജനപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണരംഗങ്ങളില്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സര്കാരിനു സാധിച്ചു. ഇ ടി ആര് ഫൈവ് പോലുള്ള സംവിധാനങ്ങളിലൂടെ സര്‍കാര്‍ പണമിടപാടുകള്‍ ഓണ്‍ ലൈനാക്കിയത് ശ്രദ്ധേയമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കണ് കറന്റ് ഓഡിറ്റ് വിഭാഗം പ്രവര്‍ത്തിച്ചു വരുന്ന തലശേരി നഗരസഭ ഓഡിറ്റ് 2022-23 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് നഗരസഭകളുടെ ത്രൈമാസ പ്രവര്‍ത്തനാവലോകന റിപോര്‍ട് തയാറാക്കുന്നത്. 1994-ലെ കേരള ലോകല്‍ ഫന്‍ഡ് ഓഡിറ്റ് നിയമത്തിലെ 13-ാം വകുപ്പും 15-ാം വകുപ്പിലെ നാലാം ഉപവകുപ്പും 1996-ലെ കേരള ലോകല്‍ ഫന്‍ഡ് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18 ഉം 19 -ഉം അനുശാസിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനാവലോകന റിപോര്‍ടുകള്‍ തയാറാക്കിയത്.
ഓഡിറ്റ് സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പദ്ധതി പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുക എന്നിവയാണ് ഉദ്ദേശം. ധനകാര്യം, പൊതുഭരണം, വികസനം, ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ സ്റ്റാന്‍ഡിംഗ് കമിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭകളുടെ ചുമതലാ നിര്‍വഹണത്തെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചുള്ള സമകാലിക പ്രവര്ത്തനാവലോകനമാണ് റിപോര്ടുകളിലൂടെ ലക്ഷ്യമിടുന്നത്.
തലശ്ശേരി നഗരസഭയുടെ ഓഡിറ്റിന്റെ ഭാഗമായി തയാറാക്കിയ ത്രൈമാസ പ്രവര്‍ത്തനാവലോകന റിപോര്‍ട് പ്രസിദ്ധീകരണം തലശേരി നഗരസഭാധ്യക്ഷ കെ എം ജമുനാറാണി ടീചര്‍ക്ക് നല്കി രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ നിര്‍വഹിച്ചു. ഓഡിറ്റ് വകുപ്പ് തയാറാക്കിയ കൈ പുസ്തകം മേയര്‍ ടി ഒ മോഹനന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യക്ക് കൈമാറി.
ഡിപിസി ഹാളില്‍ നടന്ന പരിപാടിയില്‍ രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ ടി ഒ മോഹനന് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ ഡി സാങ്കി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, നഗരസഭ ഓഡിറ്റ് ഡെപ്യൂടി ഡയറക്ടര്‍ എസ് ബിജു കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Government implements activities to strengthen local institutions Says Finance Minister, Kannur, News, Politics, Minister, Report, Municipality, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

