Kochi Metro | കൊച്ചി മെട്രോ പരിധിയിലെ വീടുകളുടെ 50 ശതമാനം ആഡംബര നികുതി കൂട്ടാനുള്ള ശ്രമം നിര്‍ത്തി വച്ച് സര്‍കാര്‍
Jul 1, 2022, 18:12 IST
കൊച്ചി: (www.kvartha.com) ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള വീടുകള്‍ക്ക് ആഡംബര നികുതി കൂട്ടാനുള്ള നീക്കം സംസ്ഥാന സര്‍കാര്‍ നിര്‍ത്തിവച്ചു. കൊച്ചിയില്‍ മെട്രോ ലൈന്‍ വന്നത് ആളുകളുടെ തെറ്റല്ല. ഒരു പ്രദേശത്ത് മാത്രം അധിക നികുതി ഈടാക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍ ഉള്‍പെടെ പരിഗണിച്ചാണ് തീരുമാനം. മെട്രോ സെസായോ പ്രത്യേക നികുതി ചട്ടമായ ഭേദഗതി ഇതുകൊണ്ട് വരാന്‍ ശ്രമിച്ചാല്‍ സര്‍കാരിന് വലിയ നിയമ പ്രശ്‌നങ്ങളാകും നേരിടേണ്ടി വരിക.
കണയന്നൂര്‍ തഹസില്‍ദാര്‍ താലൂക് പരിധിയിലെ വിലേജ് ഓഫീസര്‍മാര്‍ക്ക് അയച്ച കത്തില്‍ നിന്നാണ് ഈ ഈ ചര്‍ചകള്‍ക്ക് വഴിവച്ചത്. മെട്രോ പാതയ്ക്കും, സ്റ്റേഷനും ഒരു കിലോ മീറ്റര്‍ പരിധിയില്‍ ആഡംബര നികുതി നല്‍കുന്ന വീടുകള്‍ക്ക് 50 ശതമാനം അധിക നികുതി കൂട്ടുന്നത് സംബന്ധിച്ച് വിശദമായ റിപോര്‍ട് നല്‍കാനാണ് ആവശ്യം. ലാന്‍ഡ് റവന്യൂ കമീഷനറുടെ നിര്‍ദേശ പ്രകാരം ഉടന്‍ റിപോര്‍ട് നല്‍കണമെന്നും കത്തില്‍ പറയുന്നു.
സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധികനികുതി ഈടാക്കുന്നതിലെ നിയമ പ്രശ്‌നങ്ങള്‍ ഉള്‍പെടെ പരാമര്‍ശിച്ചാണ് താഴെത്തട്ടില്‍ നിന്ന് മറുപടി നല്‍കിയതെന്നാണ് വിവരം. താലൂക് തലത്തില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ കുറെ ഉണ്ടെന്നും സര്‍കാര്‍ നിയമ ഭേദഗതിയിലൂടെയാണ് തീരുമാനം നടപ്പിലാക്കേണ്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്‍ഡ്യന്‍ ഭരണഘടനയിലെ പൗരന്മാര്‍ക്കുള്ള തുല്യമായ അവകാശത്തെ ഹനിക്കുന്നുവെന്ന തീരുമാനം കോടതിയിലും ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. മെട്രോ നിര്‍മാണത്തിന് മുന്‍പാണ് വീട് പണിതതെന്ന് ഉള്‍പെടെ ചൂണ്ടിക്കാട്ടി പ്രശ്‌നം ബാധിക്കുന്നവരും കോടതിയിലെത്തുമെന്ന് ഉറപ്പാണ്. ഈ വശങ്ങള്‍ കൂടി പരിഗണിച്ചാണ് തല്‍കാലം തീരുമാനം മരവിപ്പിച്ചതെന്നാണ് സൂചന. കൂടാതെ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ കൊച്ചി മെട്രോ കടന്ന് പോകുന്ന 22 കിലോമീറ്റര്‍ പാതയിലെ ഒരു കിലോ മീറ്ററിനുള്ളില്‍ ആഡംബര നികുതി പരിധിയില്‍ വരുന്ന എത്ര വീടുകള്‍ ഉണ്ടെന്നതില്‍ താലൂക് ഓഫീസുകളില്‍ വ്യക്തതയില്ല. ആയതിനാല്‍ കൃത്യമായി എത്ര വരുമാന വര്‍ധനവ് ഉണ്ടാകുമെന്ന കണക്കുകള്‍ നിലവില്‍ മനസിലാക്കാനാകില്ല.
3000 ചതുരശ്ര അടി മുതലുള്ള ആഡംബര ഭവനങ്ങള്‍ക്ക് പല സ്ലാബുകളിലായി നികുതി ഈടാക്കാനുള്ള നീക്കം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. നിലവില്‍ ഇത്തരം ആലോചനകള്‍ തന്നെ ഇല്ലെന്നാണ് ലാന്‍ഡ് റവന്യു കമീഷനറുടെ ഓഫീസിന്റെ പ്രതികരണം. തദേശ സ്ഥാപനങ്ങളുടെ പക്കലാണ് ആഡംബര നികുതി നല്‍കുന്ന വീടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.