Ration | ജൂലൈ മാസത്തെ റേഷന്‍ ഓഗസ്റ്റ് 2 വരെ വാങ്ങാൻ അവസരം; നടപടി കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ


കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. ഇത് മൂലം റേഷൻ കടകളിലെത്തി റേഷൻ എടുക്കാൻ പലർക്കും ബുദ്ധിമുട്ട് നേരിട്ടു
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ പലയിടങ്ങളിലും കാലവർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, റേഷൻ വിതരണത്തിൽ തടസം സംഭവിക്കാതിരിക്കാൻ സർക്കാർ തീരുമാനം. ജൂലൈ മാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് രണ്ട് വരെ നീട്ടിയിട്ടുണ്ട്. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. ഇത് മൂലം റേഷൻ കടകളിലെത്തി റേഷൻ എടുക്കാൻ പലർക്കും ബുദ്ധിമുട്ട് നേരിട്ടു. ഈ സാഹചര്യത്തിലാണ് റേഷൻ വിതരണം നീട്ടാൻ സർക്കാർ തീരുമാനിച്ചത്.
റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി ഓഗസ്റ്റ് മൂന്നിന് അവധി അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.