ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ ആഗസ്റ്റ് 31 ന് സംസ്‌ഥാന വ്യാപകമായി സർകാർ ഡോക്ടർമാരുടെ ധർണ
Aug 29, 2021, 13:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 29.08.2021) ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ ആഗസ്റ്റ് 31 ന് സംസ്‌ഥാന വ്യാപകമായി ധർണ സംഘടിപ്പിക്കുമെന്ന് കേരള ഗവൺമെന്റ് മെഡികൽ ഓഫിസേഴ്‌സ് അസോസിയേഷൻ (കെ ജി എം ഒ എ) ഭാരവാഹികൾ അറിയിച്ചു. കോവിഡ് കാലത്ത് പോലും പൊതുജനാരോഗ്യ സംവിധാനങ്ങളിൽ ജോലിചെയ്യുന്ന ഡോക്ടർമാരുടെ പല ആനുകൂല്യങ്ങളും ശമ്പള പരിഷ്കരണത്തിൽ വെട്ടിക്കുറച്ചു.
കോവിഡ് കാലത്തും ലോക്ഡൗൺ സമയത്തും മറ്റ് പല വിഭാഗം ആളുകളും വീടുകളിലെ സുരക്ഷിതത്തിൽ ഇരുന്നപ്പോൾ സ്വന്തം ആരോഗ്യം പോലും കണക്കാക്കാതെ കോവിഡ് രോഗികളെ പരിചരിക്കുകയായിരുന്നു ഡോക്ടർമാർ. ഈ സേവനത്തിനിടെ പല ഡോക്ടർമാരും, അവരിലൂടെ കുടുംബാംഗങ്ങളും രോഗബാധിതരായി. കടുത്ത മാനസിക സമ്മർദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ല. മാത്രവുമല്ല, ശമ്പള പരിഷ്കരണം വന്നപ്പോൾ ഡോക്ടർമാരുടെ ശമ്പളത്തിൽ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്.
എല്ലാ ജില്ല ആസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിലുമായിരിക്കും ധർണയെന്ന് പ്രസിഡണ്ട് ഡോ. ജി എസ് വിജയകൃഷ്ണൻ, ജനറൽ സെക്രടറി ഡോ. ടി എൻ സുരേഷ് എന്നിവർ അറിയിച്ചു.
Keywords: Thiruvananthapuram, Kerala, News, COVID-19, Doctor, Salary, Protest, Medical College, President, Government doctors will hold state wide dharna on August 31.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

