ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

 


സ്വന്തം ലേഖകന്‍
ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തി ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ  അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ബിഹാര്‍ സ്വദേശി സത്‌നംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം, തിരുവനന്തപുരം ജില്ലയിലെ ഡോക്ടര്‍മാര്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ആറ് ഡോക്ടര്‍മാര്‍ക്കെതിരെയാണു ബിഹാര്‍ സ്വദേശിയായ സത്‌നം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടപടിയെടുത്തത്. അഞ്ചു പേരെ സ്ഥലം മാറ്റുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഡോ രമണിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.  എന്നാല്‍ ഇത് സാദ്ധ്യമല്ലെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. അതേസമയം ഡോക്ടര്‍മാരുടെ സമരം മൂലം രോഗികള്‍ക്ക് ബുദ്ധിമുട്ടാണ്ടായാല്‍ സര്‍ക്കാര്‍ സമരത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

SUMMARY: Government doctors will go on  strike to protest against the government decision to transfer five doctors for dereliction of duty in the Satnam Singh murder case.

KEY WORDS: Government doctors, Thiruvananthapuram , Kollam , protest , government decision, Satnam Singh murder case,  Kerala Government Medical Officers Association, KGMOA, Doctor, Govt-Doctors, Doctors Strike, Medical College, Kerala,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia