Meeting | വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സര്‍കാര്‍ ചര്‍ചയ്ക്ക് വിളിച്ചു; തീയതി പിന്നീട്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സര്‍കാര്‍ ചര്‍ചയ്ക്ക് വിളിച്ചു. ഫിഷറീസ് മന്ത്രി വി അബ്ദുര്‍ റഹ് മാനാണ് അതിരൂപത അധികൃതരെ ചര്‍ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും തീരദേശത്തെയും പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാന്‍ കേന്ദ്ര, സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനായി മന്ത്രി നിലവില്‍ ഡെല്‍ഹിയിലാണ്. അദ്ദേഹം എത്തിയശേഷമാകും തീയതി തീരുമാനിക്കുക. സര്‍കാരിന്റെ ക്ഷണം സ്വീകരിക്കുന്നതായി തിരുവനന്തപുരം ലതീന്‍ അതിരൂപത അറിയിച്ചു.
Aster_MIMS

Meeting | വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സര്‍കാര്‍ ചര്‍ചയ്ക്ക് വിളിച്ചു; തീയതി പിന്നീട്

വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണു ലതീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ സമരം നടത്തുന്നത്.

Keywords: Government Calls Talks with fishermen, Thiruvananthapuram, News, Meeting, Fishermen, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia